Dulquer shares Kurup 2 video : തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറഞ്ഞ 'കുറുപ്പ്'. മലയാള സിനിമാ മേഖലയ്‌ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടായിരുന്നു ഒരിടവേളയ്‌ക്ക് ശേഷം 'കുറുപ്പ്' തിയേറ്ററുകളിലെത്തിയത്.
പ്രീ റിലീസ് ഹൈപ്പ് വേണ്ടുവോളം ലഭിച്ച ചിത്രത്തിന്‍റെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ 'കുറിപ്പി'നെ കുറിച്ച് പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറുപ്പിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്.
രണ്ടാം ഭാഗത്തെ കുറിച്ച് ദുല്‍ഖര്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ആദ്യ ഭാഗം നിര്‍ത്തിയിടത്ത് നിന്നാകും രണ്ടാം ഭാഗം തുടങ്ങുന്നതെന്നാണ് ദുല്‍ഖര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ച് കൊണ്ട് ഇക്കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സുകുമാര കുറുപ്പിന്‍റെ ജീവിതത്തിലെ പരാമര്‍ശിക്കപ്പെടാത്ത ഏടുകളെ ഭാവനാത്മകമായാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ 'കുറുപ്പ്' ക്ലൈമാക്‌സ് തീര്‍ത്തത്. സ്വന്തം നാട്ടില്‍ നില്‍ക്കാനാവത്ത സാഹചര്യത്തില്‍ നാടുവിട്ട് വിദേശത്തേയ്‌ക്ക് പോകുന്ന 'കുറുപ്പി'നെ അവസാനം ഫിന്‍ലാന്‍ഡിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലാണ് 'കുറുപ്പ്' അവസാനിക്കുന്നത്. അലക്‌സാണ്ടര്‍ എന്ന വ്യാജ പേരിലാണ് 'കുറുപ്പ്' ഹെല്‍സിങ്കിയില്‍ താമസിക്കുന്നതെന്നും ചിത്രം പറഞ്ഞിരുന്നു.
അലക്‌സാണ്ടറിനെ കേന്ദ്ര കഥാപാത്രമാക്കി 'കുറപ്പി'ന്‍റെ രണ്ടാം ഭാഗം വരുമെന്ന് 'കുറുപ്പ്' അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കുകയാണ്. ഇതേ തുടര്‍ന്ന് 'അലക്‌സാണ്ടറിന്‍റെ ഉയര്‍ച്ച' എന്ന പേരില്‍ ഒരു ക്യാരക്‌ടര്‍ മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ പരീക്ഷണാര്‍ഥം എത്തിയെ 'കുറുപ്പി'നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. 'കുറുപ്പി'ന്‍റെ വിജയം സിനിമാ പ്രവര്‍ത്തകര്‍ക്കും, സിനിമാ പ്രേമികള്‍ക്കും, തിയേറ്റര്‍ ഉടമകള്‍ക്കുമെല്ലാം ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ആദ്യ രണ്ടാഴ്‌ച കൊണ്ട് തന്നെ ചിത്രം 75 കോടി ഗ്രോസാണ് നേടിയിരിക്കുന്നത്.