Kurup Netflix release : കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ വിജയകാഹളം മുഴക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്'. 'കുറുപ്പ്' ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമിലെത്തും. ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ കുറുപ്പ് നെറ്റ്‌ഫ്ലിക്‌സില്‍ ലഭ്യമാകും.
നവംബര്‍ 12നായിരുന്നു 'കുറുപ്പി'ന്‍റെ തിയേറ്റര്‍ റിലീസ്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നവംബറില്‍ റിലീസിനെത്തിയ ചിത്രത്തിന്‍റെ ആദ്യ ദിന ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 6.50 കോടി രൂപയാണ്. രണ്ടാം ദിനത്തില്‍ 6.60 കോടിയും, മൂന്നാം ദിനത്തില്‍ 6.90 കോടിയുമാണ് 'കുറുപ്പ്' നേടിയത്.
Marakkar Amazon release : 'കുറുപ്പി'നെ കൂടാതെ മറ്റ് ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമിലെത്തും. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബഡ്‌ജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഡിസംബര്‍ 17 മുതല്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാകും. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
Kaaval Netflix release : സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‌ത 'കാവല്‍' ആണ് ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്ന മറ്റൊരു ചിത്രം. നവംബര്‍ 25ന് തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ഡിസംബര്‍ 23 മുതല്‍ നെറ്റ്‌ഫ്ലിക്‌സില്‍ ലഭ്യമാകും.