സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് സരസമായ ക്യാപ്ഷന്‍ നല്‍കുന്നതില്‍ രമേശ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. സ്വയമേ ട്രോളി കൊണ്ടുള്ള പിഷാരടിയുടെ ഇത്തരം പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പിഷാരടിയുടെ ഒരു ചിത്രവും ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
കുഞ്ചാക്കോ ബോബന്‍, ഭാര്യ പ്രിയ, ജോജു എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ജീൻസും വെള്ള ടീഷർട്ടുമാണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ തുടങ്ങിയ രസികന്‍ സിനിമാ സംഭാഷണങ്ങള്‍ ടൈപ്പോഗ്രഫി ചെയ്ത ടീഷര്‍ട്ടുകളാണ് എല്ലാവരും അണിഞ്ഞിരിക്കുന്നത്. ‘സായിപ്പിനോട് ഞാന്‍ പറഞ്ഞു എല്ലാം മഹദ് വചനങ്ങള്‍ ആണെന്ന്.’ എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ആംസ്റ്റര്‍ഡാമില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് പിഷാരടിയും സംഘവും. അവിടെ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും എല്ലാവരും പങ്കുവെച്ചിട്ടുണ്ട്. സിനിമക്കപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് കുഞ്ചാക്കോ ബോബനും പിഷാരടിയും ജോജുവും.
- " class="align-text-top noRightClick twitterSection" data="
">