ETV Bharat / sitara

ശ്രീലങ്കൻ സ്ഫോടനം; മമ്മൂട്ടിക്കും ഫഹദിനുമെതിരെ വിവാദ പരാമർശവുമായി കെ എസ് രാധാകൃഷ്ണൻ - mammootty

ആ​ല​പ്പു​ഴ​യി​ലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും പി എസ് സി മുന്‍ ചെയര്‍മാനുമായ കെ എസ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുന്നു

KS
author img

By

Published : Apr 29, 2019, 8:03 AM IST

Updated : Apr 29, 2019, 8:18 AM IST

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തെപ്പറ്റിയുള്ള ആലപ്പുഴ എൻ ഡി എ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് കുറിപ്പ് വിവാദത്തിൽ. മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കാത്ത സമൂഹം തന്നിൽ അമ്പരപ്പുളവാക്കുന്നുവെന്നും മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ള നടന്മാർ ഇക്കാര്യത്തിൽ എന്ത് പറയുന്നുവെന്ന് അറിയാൻ താല്പര്യമുണ്ടെന്നും കെ എസ് രാധാകൃഷ്ണൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളിൽ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്കറെ തോയ്ബ ആയിരുന്നു എങ്കിൽ ഇന്ന് അത് നാഷണൽ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിൻലാദനും സഹ്രാൻ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ആധുനിക കാലത്ത് ജനാധിപത്യവൽകൃതമായ മതവിശ്വാസങ്ങളെ തകർത്ത് സർവ്വാധിപത്യ മതസംവിധാനത്തിൻ്റെ കീഴിൽ ലോകത്തെ അടിച്ചമർത്താനാണ് ഇക്കൂട്ടർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തിൽ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവൻ്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാർ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാൻ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നിൽ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും ഇതിനെ അപലപിക്കുവാൻ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെയുള്ളവർക്ക് ഇക്കാര്യത്തിൽ എന്ത് പറയാൻ താല്പര്യമുണ്ടെന്നറിയാൻ താല്പര്യമുണ്ട്.

Intro:Body:Conclusion:
Last Updated : Apr 29, 2019, 8:18 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.