ETV Bharat / sitara

മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ

തെന്നിന്ത്യൻ ഭാഷകൾ കൂടാതെ ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്.

author img

By

Published : Jul 27, 2019, 11:02 AM IST

മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രക്ക് ഇന്ന് 56-ാം പിറന്നാൾ. നാല് പതിറ്റാണ്ടായി പിന്നണി ഗാനരംഗത്ത് സജീവമായി നില്‍ക്കുന്ന ചിത്ര ഇതിനോടകം മുപ്പതിനായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരവും നേടി.

കെ എസ് ചിത്ര  കെ എസ് ചിത്ര പിറന്നാൾ  ks chitra  ks chitra celebrates 56th birthday
കെ എസ് ചിത്ര

1963 ജൂലൈ 27 ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും മകളായി തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1979-ല്‍ എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

പത്മരാജന്‍ സംവിധാനം ചെയ്ത 'നവംബറിന്‍റെ നഷ്ടം' എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിന് വേണ്ടി എം ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന പാട്ടാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. 1983 ല്‍ പുറത്തിറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനത്തോടെ മലയാള സിനിമാ സംഗീതത്തിലെ ചിത്രപൗര്‍ണമി ഉദിച്ചു.

1986 ല്‍ സിന്ധുഭൈരവിയില്‍ 'പാടറിയേന്‍ പഠിപ്പറിയേന്‍..' എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയ പുരസ്കാരം സമ്മാനിച്ചു. 1987 ല്‍ 'നഖക്ഷതങ്ങള്‍' എന്ന ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും' എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും' എന്ന ഗാനത്തിന് മൂന്നാമത്തെ ദേശീയ അവാർഡ് ലഭിച്ചു. 1996 ല്‍ 'മിന്‍സാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'ഊ...ല..ലാ' എന്ന ഗാനത്തിനായിരുന്നു നാലാമത്തെ ദേശീയ പുരസ്കാരം. തേവര്‍ മകന്‍റെ ഹിന്ദി പതിപ്പായ വിരാസത്തിലെ 'പായലേ ചും ചും' എന്ന ഗാനത്തോടെ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു. 2005 ല്‍ രാജ്യം പത്മശ്രീ നല്‍കി ചിത്രയെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്‍റെ കലൈമാമണി പുരസ്കാരത്തിനും ചിത്ര അര്‍ഹയായി. 16 തവണയാണ് മികച്ച ഗായികക്കുള്ള കേരള സംസ്ഥാന പുരസ്കാരം ചിത്രയെ തേടിയെത്തിയത്.

കെ എസ് ചിത്ര എന്ന പേര് സംഗീതാസ്വാദകർ എഴുതി വച്ചിരിക്കുന്നത് അച്ചടിച്ച പത്രത്താളുകളില്ല, ഓരോ സംഗീതപ്രേമിയുടെയും ഹൃദയ താളുകളിലാണ്. മലയാളികൾ ചെവിയിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്ത് പാട്ടുണ്ടെങ്കില്‍ അവയില്‍ പകുതിയും കെ എസ് ചിത്രയുടേത് തന്നെയാകും. അത് കൊണ്ട് തന്നെയാണ് 'മലയാളത്തിന്‍റെ വാനമ്പാടി' എന്ന പേര് ചിത്രക്ക് എന്നും സ്വന്തമാകുന്നതും.

Intro:Body:

മലയാളത്തിന്‍റെ വാനമ്പാടിക്ക് ഇന്ന് പിറന്നാൾ

തെന്നിന്ത്യൻ ഭാഷകൾ കൂടാതെ ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലും ചിത്ര പാടിയിട്ടുണ്ട്. 

മലയാളത്തിന്‍റെ വാനമ്പാടി കെ എസ് ചിത്രക്ക് ഇന്ന് 56ാം പിറന്നാൾ. മൂന്നരപതിറ്റാണ്ടായി പിന്നണി ഗാനരംഗത്ത് സജീവമായി നില്‍ക്കുന്ന ചിത്ര ഇതിനോടകം മുപ്പതിനായിരത്തിന് അടുത്ത് പാട്ടുകള്‍ പാടിയിട്ടുണ്ട്. ആറ് തവണ ദേശീയ പുരസ്കാരം തേടിയെത്തി.

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെ മകളായി തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് തന്നെയായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. 

പത്മരാജന്‍ സംവിധാനം ചെയ്ത 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലെ 'അരികിലോ അകലെയോ..' ആണ് ആദ്യം പുറത്തിറങ്ങിയ ഗാനം. 'ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിന് വേണ്ടി എം.ജി രാധാകൃഷ്ണന്‍ സംഗീതമൊരുക്കിയ 'രജനീ പറയൂ...' എന്ന പാട്ടാണ് ചിത്രയുടെ ആദ്യ സോളോ ഹിറ്റ്. 1983ല്‍ പുറത്തിറങ്ങിയ 'മാമ്മാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനത്തോടെ മലയാള സിനിമാ സംഗീതത്തിലെ ചിത്രപൌര്‍ണമി ഉദിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ത്തിലേറെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്. 

1986ല്‍ സിന്ധുഭൈരവിയില്‍ 'പാടറിയേന്‍ പഠിപ്പറിയേന്‍..' എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയ അവാര്‍ഡ് സമ്മാനിച്ചു. 1987 ല്‍ 'നഖക്ഷതങ്ങള്‍' ചിത്രത്തിലെ 'മഞ്ഞള്‍ പ്രസാദവും'  എന്ന ഗാനത്തിന് രണ്ടാമത്തെ ദേശീയ പുരസ്‌കാരം ചിത്രയെ തേടിയെത്തി. 1989 ല്‍ വൈശാലിയിലെ 'ഇന്ദുപുഷ്പം ചൂടി നില്‍ക്കും'  എന്ന ഗാനത്തിന്  മൂന്നാമത്തെ ദേശീയ അവാർഡ് ലഭിച്ചു. 1996ല്‍ 'മിന്‍സാരക്കനവ്' എന്ന തമിഴ് ചിത്രത്തിലെ 'ഊ...ല..ലാ' എന്ന ഗാനത്തിനായിരുന്നു നാലാമത്തെ ദേശീയ പുരസ്കാരം. തേവര്‍ മകന്റെ ഹിന്ദി പതിപ്പായ വിരാസത്തിലെ 'പായലേ ചും ചും' എന്ന ഗാനത്തോടെ അഞ്ചാമത്തെ ദേശീയ അവാര്‍ഡും ചിത്ര നേടി. 2004 ല്‍ തമിഴ് ചിത്രം ഓട്ടോഗ്രാഫിലെ 'ഒവ്വൊരു പൂക്കളുമേ' എന്ന ഗാനത്തിലൂടെ ചിത്രയ്ക്ക് ആറാമത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചു. 2005ല്‍ രാജ്യം പത്മശ്രീ നല്‍കി ചിത്രയെ ആദരിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും ചിത്ര അര്‍ഹയായി. 16 തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ചിത്ര നേടി.

കെ എസ് ചിത്ര എന്ന പേര് സംഗീതാസ്വാദകർ എഴുതി വച്ചിരിക്കുന്നത് അച്ചടിച്ച പത്രത്താളുകളില്ല, ഓരോരുത്തരുടെയും മനസ്സില്‍ തന്നെയാണ്. മലയാളികൾ ചെവിയിലും ഹൃദയത്തിലും ഇപ്പോഴും എപ്പോഴും സൂക്ഷിക്കുന്ന പത്ത് പാട്ടുണ്ടെങ്കില്‍ അവയില്‍ പകുതിയും കെ എസ് ചിത്രയുടെ തന്നെയാകും. അത് കൊണ്ട് തന്നെ 'മലയാളത്തിന്‍റെ വാനമ്പാടി' എന്ന പേര് എന്നും ചിത്രക്ക് സ്വന്തം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.