ETV Bharat / sitara

കിച്ച സുദീപിന്‍റെ സിനിമ റിലീസ് വൈകി; അക്രമാസക്തരായി ആരാധകര്‍

റിലീസിങ് വൈകുന്നതില്‍ കിച്ച സുദീപും നിര്‍മാതാവും ആരാധകരോട് മാപ്പ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. വിതരണക്കാരുമായി ബന്ധപ്പെട്ട പ്രശ്നമാണ് വിതരണം വൈകാന്‍ കാരണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

Kotigobba 3  release delayed  Kichcha Sudeep  കിച്ച സുദീപ്  കൊട്ടിഗൊബ്ബ 3  ക്ഷുഭിതരായി ആരാധകര്‍  റിലീസിങ് വൈകുന്നു
കിച്ച സുദീപിന്‍റെ സിനിമ റിലീസ് വൈകി; അക്രമാസക്തരായി ആരാധകര്‍
author img

By

Published : Oct 14, 2021, 10:32 PM IST

ബെംഗളൂരു: കിച്ച സുദീപിന്‍റെ സിനിമ 'കൊട്ടിഗൊബ്ബ 3'യുടെ റിലീസ് വൈകുന്നതില്‍ ക്ഷുഭിതരായി ആരാധകര്‍. വ്യാഴാഴ്ചയായിരുന്നു സിനിമ റിലീസിന് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നുത്. എന്നാല്‍ ഇന്ന് സിനിമ എത്തിയില്ല. ഇതോടെ ആരാധകര്‍ ക്ഷുഭിതരാകുകയായിരുന്നു.

റിലീസിങ് വൈകുന്നതില്‍ കിച്ച സുദീപും നിര്‍മാതാവും ആരാധകരോട് മാപ്പ് പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സിനിമ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. വിതരണക്കാരുമായി ബന്ധപ്പെട്ട പ്രശ്നമാണ് വിതരണം വൈകാന്‍ കാരണമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

തിയറ്ററുകള്‍ക്ക് മുഴുവന്‍ സീറ്റിലും കാഴ്ചക്കാരെ അനുവദിച്ച ശേഷം തിയേറ്ററിലെത്തുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കൊട്ടിഗൊബ്ബ 3. റിലീസിങ് പ്രതീക്ഷിച്ചതിനാല്‍ രാവിലെ മുതല്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ക്ക് മുമ്പില്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.

Also Read: എന്താണ് 'ദുഗ്ഗ ദുഗ്ഗ'? വെളിപ്പെടുത്തലുമായി താരസുന്ദരി സുഷ്‌മിത സെൻ

റിലീസ് നീട്ടിയ വിവരം അറിഞ്ഞതോടെ ആരാധകര്‍ ബഹളം വച്ചു. വിജയപുരയിലെ ഡ്രീം ലാൻഡ് തിയേറ്ററിന് നേരെ ആരാധകർ കല്ലെറിയുകയും തിയേറ്ററിന്‍റെ ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ചാമരാജനഗര ജില്ലയിലെ കൊല്ലേഗലിലെ കൃഷ്ണ തീയറ്ററിന് മുന്നിൽ ആരാധകർ പ്രതിഷേധ പ്രകടനം നടത്തി.

ബെംഗളൂരു, ഷിമോഗ, ഹുബ്ലി, ധാർവാഡ്, ബെൽഗാം എന്നിവിടങ്ങളിലെ തിയേറ്ററുകൾക്ക് മുന്നിലും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മുദ്രാവാക്യം വിളികളുമായി ആരാധകർ രോഷം പ്രകടിപ്പിച്ചു.

ക്ഷമ ചോദിക്കുന്നതായി കിച്ച സുദീപ്

റിലീസ് വൈകുമെന്ന കാര്യം ഞാന്‍ എല്ലാവരേയും അറിയിക്കുന്നു. സാങ്കേതിക കാരണങ്ങളാലാണിത്. അതിനാല്‍ തന്നെ എല്ലാവരും തന്നോട് ക്ഷമിക്കണം. തിയേറ്ററുകള്‍ക്ക് നേരെ ആരും അക്രമം നടത്തരുതെന്നും സുദീപ് ട്വിറ്ററില്‍ കുരിച്ചു. റിലീസ് വൈകിയത് തിയേറ്ററുകളുടെ പ്രശ്നം കൊണ്ടല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിന് പിന്നാലെ ക്ഷമാപണവുമായി നിര്‍മാതാവ് സൂരപ്പ ബാബു രംഗത്ത് എത്തി. റലീസ് വൈകിയതിന് അദ്ദേഹം ആരാധകരോട് ക്ഷമ ചോദിച്ചു. വീഡിയോ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വെള്ളിയാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ക്ക് സിനിമ കാണാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

ചില വിതരണക്കാരുടെ ചതിയാണ് റിലീസിംഗ് വൈകാന്‍ കരണമായത്. തന്‍റെ ഭാഗത്തുള്ള തെറ്റല്ല ഇതിന് കാരണം. ദയവായി തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.