രണ്ടാമതും രാംചരണിന്‍റെ നായികയായി ബോളിവുഡ് സുന്ദരി കിയാര അദ്വാനി എത്തുന്നത് ഷങ്കർ ചിത്രത്തിലൂടെ. രാം ചരണിന്‍റെ 15-ാമത്തെ ചിത്രത്തിൽ കിയാര നായികയാവുമെന്ന് നിർമാതാവ് ദിൽ രാജു അറിയിച്ചു. ചിത്രത്തിന്‍റെ ചർച്ചകളുമായി താരം സജീവമാണെന്നും ശങ്കറിനൊപ്പമുള്ള ചിത്രത്തിൽ നിന്ന് വ്യക്തമാണ്.
ഇന്ന് കിയാരയുടെ ജന്മദിനത്തിൽ താരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് നിർമാതാക്കൾ പുതിയ വിശേഷം പങ്കുവച്ചത്. തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്ന് കിയാര അദ്വാനി പ്രതികരിച്ചു.
കിയാരക്ക് പിറന്നാൾ സമ്മാനം മെഗാ കാൻവാസ് സംവിധായകന്‍റെ ബഹുഭാഷ ചിത്രം
'തീർച്ചയായും എനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനങ്ങളിൽ ഒന്നാണിത്. സിനിമാമേഖലയിലെ പ്രശസ്‌തർക്കും പരിചയസമ്പന്നരുമായ വ്യക്തികൾക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ ഞാൻ ആവേശഭരിതയും എന്നാൽ പരിഭ്രാന്തയുമാണ്.
-
Joining us on this super exciting journey is the talented and gorgeous @advani_kiara !
— Sri Venkateswara Creations (@SVC_official) July 31, 2021 " class="align-text-top noRightClick twitterSection" data="
Welcome on board ❤️#HappyBirthdayKiaraAdvani#RC15 #SVC50@ShankarShanmugh @AlwaysRamCharan @MusicThaman @SVC_official pic.twitter.com/u4RU0Fs2ee
">Joining us on this super exciting journey is the talented and gorgeous @advani_kiara !
— Sri Venkateswara Creations (@SVC_official) July 31, 2021
Welcome on board ❤️#HappyBirthdayKiaraAdvani#RC15 #SVC50@ShankarShanmugh @AlwaysRamCharan @MusicThaman @SVC_official pic.twitter.com/u4RU0Fs2eeJoining us on this super exciting journey is the talented and gorgeous @advani_kiara !
— Sri Venkateswara Creations (@SVC_official) July 31, 2021
Welcome on board ❤️#HappyBirthdayKiaraAdvani#RC15 #SVC50@ShankarShanmugh @AlwaysRamCharan @MusicThaman @SVC_official pic.twitter.com/u4RU0Fs2ee
ഷൂട്ട് തുടങ്ങാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ അവിശ്വസനീയ അവസരം സ്‌ക്രീനിൽ അത്ഭുതകരമായി പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' നടി പറഞ്ഞു.
തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ സംവിധായകൻ ദിൽ രാജുവിന്‍റെ അൻപതാമത്തെ ചിത്രമാണ് ഇതുവരെയും പേര് പുറത്തുവിടാത്ത ഷങ്കർ ചിത്രം. സെപ്‌തംബറിലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ബോയാപതി ശ്രിനുവിന്‍റെ 'വിനയ വിധേയ രാമ'യിൽ രാം ചരണിനൊപ്പം നേരത്തെ കിയാര അഭിനയിച്ചിട്ടുണ്ട്. എംഎസ് ധോണി ദി അൻടോൾഡ് സ്റ്റോറി ഫെയിം കിയാര അദ്വാനിയുടേതായി റിലീസിനെത്തുന്ന ഏറ്റവും പുതിയ ചിത്രം സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന ഷേർഷായാണ്.
More Read: രാം ചരൺ- ശങ്കർ പാൻ ഇന്ത്യ ചിത്രത്തിന്‍റെ നിർമാണം ഉടൻ ആരംഭിക്കും
കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2ആണ് മെഗാ കാൻവാസ് സംവിധായകന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. രൺവീർ സിംഗ് നായകനാകുന്ന അന്യൻ റീമേക്കും ഷങ്കർ സംവിധാനം ചെയ്യുന്നുണ്ട്. എന്നാൽ, അന്യൻ എന്ന തമിഴ് ചിത്രത്തിന്‍റെ നിർമാതാവ് സിനിമയുടെ റീമേക്കിനെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്.
രാം ചരണിന്‍റെ അണിയറയിലുള്ള പുതിയ ചിത്രം രാജമൗലിയുടെ ആർആർആർ ആണ്.