ETV Bharat / sitara

KPAC Lalitha | കെപിഎസി ലളിതയുടെ ചികിത്സ ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കെപിഎസി ലളിത (KPAC Lalitha) യുടെ ചികിത്സാ ചിലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

author img

By

Published : Nov 17, 2021, 6:11 PM IST

Kerala Government take over KPAC Lalitha treatment expense  Cabinet afford KPAC Lalitha treatment expense  Kerala Government KPAC Lalitha treatment  KPAC Lalitha treatment expense  KPAC Lalitha treatment  കെപിഎസി ലളിതയുടെ ചികിത്സ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും  KPAC Lalitha  Kerala Government KPAC Lalitha  കെപിഎസി ലളിതയുടെ ചികിത്സാ ചിലവ്  കെപിഎസി ലളിത  കെപിഎസി ലളിത കേരള സര്‍ക്കാര്‍  KPAC Lalitha hospitalized  കെപിഎസി ലളിത ആശുപത്രിയില്‍  കെപിഎസി ലളിത ആശുപത്രിയില്‍  കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍  കേരള സംഗീത നാടക അക്കാദമി
കെപിഎസി ലളിതയുടെ ചികിത്സ ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിത (KPAC Lalitha) യുടെ ചികിത്സ ചിലവ് സംസ്ഥാന സര്‍ക്കാര്‍ (Kerala Government) ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടി. തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു.

Also Read: 'ഭാര്യയുമൊത്ത് ബംഗളൂരുവിലെ ഹോട്ടലിൽ താമസിച്ചപ്പോഴത്തെ അനുഭവം'; കനകം കാമിനി കലഹത്തെക്കുറിച്ച് രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍

കെപിഎസി ലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മകനും നടനുമായ സിദ്ധാര്‍ഥ് ഭരതനും (Sidharth Bharathan) നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെപിഎസി ലളിത. ടെലിവിഷന്‍ പരമ്പരകള്‍ ഉള്‍പ്പടെ അടുത്തിടെ ഒരു തമിഴ്‌ ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ശേഷമാണ് രോഗം മൂര്‍ച്‌ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് കെപിഎസി ലളിത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.