ETV Bharat / sitara

പിറന്നാൾ നിറവില്‍ ബോളിവുഡിന്‍റെ 'സ്റ്റൈല്‍ ദിവ' കരീന കപൂർ - പിറന്നാൾ നിറവില്‍ ബോളിവുഡിന്‍റെ 'സ്റ്റൈല്‍ ദിവ' കരീന കപൂർ

കുടുംബാംഗങ്ങള്‍ക്കൊപ്പം ഹരിയാനയിലെ പട്ടൗഡി പാലസിലായിരുന്നു കരീന പിറന്നാൾ ആഘോഷം

കരീന
author img

By

Published : Sep 21, 2019, 12:20 PM IST

ബോളിവുഡ് താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാള്‍. കരീന കപൂര്‍ കുടുംബത്തോടൊപ്പം മുപ്പതിഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ഹരിയാണയിലെ പട്ടൗഡി പാലസിലാണ് കരീന പിറന്നാള്‍ ആഘോഷിച്ചത്.

കരീനയുടെ സഹോദരി കരിഷ്മ കപൂർ ആഘോഷത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. കരീനയും സെയ്ഫും പരസ്പരം ചുംബിക്കുന്ന ചിത്രവും മകൻ തൈമൂറിനൊപ്പമുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്. പിറന്നാൾ ആഘോഷങ്ങളിൽ തൂവെളള നിറമുളള വസ്ത്രമാണ് കരീന തിരഞ്ഞെടുത്തത്. കരീനയുടെ ഭർത്താവ് സെയ്ഫ് അലി ഖാനും ഇതേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്.

കപൂർ കുടുംബത്തില്‍ താരദമ്പതികളായ രൺധീർ കപൂറിന്‍റെയും ബബിതയുടെയും ഇളയ മകളാണ് കരീന. ഇരുപതാം വയസ്സില്‍ ജെ പി ദത്ത സംവിധാനം ചെയ്ത 'റെഫ്യൂജി' എന്ന ചിത്രത്തിലൂടെയാണ് കരീന ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീട് അഭിനയിച്ച 'കഭി ഖുശ്ശി കഭി ഖം' എന്ന ചിത്രത്തിലെ കഥാപാത്രം കരീനയ്ക്ക് ധാരാളം ജനശ്രദ്ധ നേടി കൊടുത്തു. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ 'ചമേലി' എന്ന ചിത്രമാണ് കരീനയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.