ETV Bharat / sitara

ജയലളിതയാവാൻ റെക്കോർഡ് പ്രതിഫലം കൈപ്പറ്റി കങ്കണ - കങ്കണ റണാവത്ത് പ്രതിഫലം

ഇന്ത്യൻ നടിമാരില്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇത് വരെ ഒന്നാമതായിരുന്ന ദീപിക പദുക്കോണിനെ മറികടന്നിരിക്കുകയാണ് ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്ത്

ജയലളിതയാവാൻ റെക്കോർഡ് പ്രതിഫലം കൈപ്പറ്റി കങ്കണ
author img

By

Published : Mar 25, 2019, 9:56 PM IST

സിനിമാ മേഖലയിലെ നടന്മാരുടെ പ്രതിഫലം താരതമ്യം ചെയ്യുമ്പോൾ നടിമാർക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണ്. തെന്നിന്ത്യൻ സിനിമകളില്‍ മാത്രമല്ല, ബോളിവുഡിലും ഇത് തന്നെയാണ് അവസ്ഥ. ഇന്ത്യൻ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ നായിക എന്ന വിശേഷണം ഇതുവരെ ദീപിക പദുക്കോണിനായിരുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതില്‍ അഭിനയിക്കുന്നതിനായി13 കോടി രൂപയായിരുന്നു ദീപികയ്ക്ക് ലഭിച്ചത്.

എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ദീപികയെ പിന്നിലാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ജീവചരിത്ര സിനിമക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലം എന്നാണ് ബോളിവുഡില്‍ നിന്നും വരുന്ന വാർത്ത. ചിത്രത്തിന്‍റെ കരാറില്‍ കങ്കണ ഒപ്പുവച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴില്‍ 'തലൈവി' എന്ന പേരിലും ഹിന്ദിയില്‍ 'ജയ' എന്ന പേരിലുമാണ് ചിത്രം ഒരുങ്ങുന്നത്. കങ്കണയുടെ ജന്മദിനമായ മാർച്ച് 23നായിരുന്നു ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി, മണികർണിക തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെ തിരക്കഥ ഒരുക്കുന്നത്.

Intro:Body:

ജയലളിതയാവാൻ റെക്കോർഡ് പ്രതിഫലം കൈപ്പറ്റി കങ്കണ 

ഇന്ത്യൻ നടിമാരില്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇത് വരെ ഒന്നാമതായിരുന്ന ദീപിക പദുക്കോണിനെ മറിക്കടന്നിരിക്കുകയാണ് ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്ത്

സിനിമാ മേഖലയിലെ നടന്മാരുടെ പ്രതിഫലം താരതമ്യം ചെയ്യുമ്പോൾ നടിമാർക്ക് ലഭിക്കുന്ന പ്രതിഫലം വളരെ കുറവാണ്. തെന്നിന്ത്യൻ സിനിമകളില്‍ മാത്രമല്ല, ബോളിവുഡിലും ഇത് തന്നെയാണ് അവസ്ഥ. ഇന്ത്യൻ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ നായിക എന്ന വിശേഷണം ദീപിക പദുക്കോണിനായിരുന്നു. സഞ്ജയ് ലീല ബനസാലി സംവിധാനം ചെയ്ത പത്മാവതില്‍ അഭിനയിക്കുന്നതിനായി ദീപികയ്ക്ക് ലഭിച്ചത് 13 കോടി രൂപയായിരുന്നു

എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ദീപികയെ പിന്നിലാക്കിയിരിക്കുകയാണ് കങ്കണ റണാവത്ത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ജയലളിതയുടെ ജീവചരിത്ര സിനിമക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലം എന്നാണ് ബോളിവുഡില്‍ നിന്നും വരുന്ന വാർത്ത. ചിത്രത്തിന്‍റെ കരാറില്‍ കങ്കണ ഒപ്പുവച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴില്‍ തലൈവി എന്ന പേരിലും ഹിന്ദിയില്‍ ജയ എന്ന പേരിലുമാണ് ചിത്രം ഒരുങ്ങുന്നത്. കങ്കണയുടെ ജന്മദിനമായ മാർച്ച് 23നായിരുന്നു ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ബാഹുബലി, മണികർണിക തുടങ്ങിയ ചിത്രങ്ങൾക്ക്  തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദ് ആണ് തലൈവിയുടെ തിരക്കഥ ഒരുക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.