ETV Bharat / sitara

കണ്ണും മനവും നിറച്ച് പ്രണയ മീനുകളുടെ കടലിലെ ഗാനം - kamal new movie

'ആമി'ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍.

pranayameenukalude kadal
author img

By

Published : Sep 23, 2019, 8:12 AM IST

കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടലി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. 'കവരത്തി പെണ്ണോ മൊഞ്ചാണേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേര്‍ന്നാണ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്.

ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡാനി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തും.

  • " class="align-text-top noRightClick twitterSection" data="">

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. 1988ല്‍ പുറത്ത് വന്ന 'ഉണ്ണിക്കൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ്' എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്ത് ജോണ്‍ പോളും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിനായകന്‍, ദിലീഷ് പോത്തന്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.