ETV Bharat / sitara

'ആ പെൺകുട്ടികളുടെ കരച്ചില്‍ കേട്ടതോടെ മനസ്സ് പതറുന്നു'; കമൽഹാസൻ

ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പൊള്ളാച്ചി വിഷയത്തിൽ വേദനയോടെയും ക്ഷോഭത്തോടെയും പ്രതികരണം കമൽഹാസൻ രേഖപ്പെടുത്തിയത്.

'ആ പെൺകുട്ടികളുടെ കരച്ചില്‍ കേട്ടതോടെ മനസ്സ് പതറുന്നു'
author img

By

Published : Mar 15, 2019, 12:40 PM IST

തമിഴ്‌നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനവിഷയത്തിൽ വികാരഭരിതനായി പ്രതികരിച്ച് ഉലകനായകൻ കമൽഹാസൻ. നൂറിലധികം പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി പീഡിപ്പിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ പൊള്ളാച്ചി പീഡനകേസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തിൽ അണ്ണാഡിഎംകെ നിരുത്തരവാദിത്വമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കമൽഹാസൻ വീഡിയോയിൽ പറയുന്നു. വൈകാരികമായാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ''ആ പെൺകുട്ടിയുടെ കരച്ചിലിനുള്ളിലെ നടുക്കം, ഭയം, സ്നേഹത്തോടെ കൂട്ടികൊണ്ടുവന്നവൻ ചതിച്ചപ്പോഴുള്ള നിസ്സഹായത-കണ്ണടയ്ക്കുന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നു,” കമല്‍ പറഞ്ഞു. തുടർന്ന് ക്ഷോഭത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ചോദ്യങ്ങളാണ് വീഡിയോയിൽ നിറയുന്നത്.

“നിർഭയ സംഭവം നടന്നപ്പോൾ, സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് ഉന്നത തലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പറഞ്ഞിരുന്നു. അമ്മയുടെ പേരിൽ തമിഴ്‌നാട് ഭരിക്കുന്ന ഈ സർക്കാറിന് എങ്ങനെയാണ് നിശബ്ദരായി ഇരിക്കാനാവുന്നത്?” കമൽഹാസൻ ചോദിക്കുന്നു. “എങ്ങനെയാണ് ആ വീഡിയോ പുറത്തുവന്നത്? ആരാണ് അത് പുറത്തുവിട്ടത്? പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന ഈ അന്യായത്തിനെതിരെ നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മിസ്റ്റർ സിഎം? കമല്‍ഹാസൻ ചോദിക്കുന്നു.

പൊള്ളാച്ചി കേസ് ഡൽഹിയിലെ നിർഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതിയും പരാമർശിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേസിനെ രാഷ്ട്രീയപരമായി നേരിടുകയാണ് ഡിഎംകെ. സംഭവത്തില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് കമൽഹാസനും വിഷയത്തോടുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

Intro:Body:

ആ പെൺകുട്ടികളുടെ കരച്ചില്‍ കേട്ടതോടെ മനസ്സ് പതറുന്നു

തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പൊള്ളാച്ചി വിഷയത്തിൽ വേദനയോടെയും ക്ഷോഭത്തോടെയും തന്റെ പ്രതികരണം കമൽഹാസൻ രേഖപ്പെടുത്തിയത്.

തമിഴ്‌നാടിനെ നടുക്കിയ പൊള്ളാച്ചി പീഡനവിഷയത്തിൽ വികാരഭരിതനായി പ്രതികരിച്ച് ഉലകനായകൻ കമൽഹാസൻ.  നൂറിലധികം പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി  പീഡിപ്പിച്ച് ചിത്രങ്ങളും വിഡിയോകളും പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ പൊള്ളാച്ചി പീഡനകേസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിഷയത്തിൽ അണ്ണാഡിഎംകെ നിരുത്തരവാദിത്വമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് കമൽഹാസൻ വീഡിയോയിൽ പറയുന്നു. വൈകാരികമായാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.  ''ആ  പെൺകുട്ടിയുടെ കരച്ചിലിനുള്ളിലെ നടുക്കം, ഭയം, സ്നേഹത്തോടെ കൂട്ടികൊണ്ടുവന്നവൻ ചതിച്ചപ്പോഴുള്ള നിസ്സഹായത-കണ്ണടയ്ക്കുന്ന ഓരോ നിമിഷവും വീണ്ടും വീണ്ടും കാതിൽ മുഴങ്ങുന്നു,” കമല്‍ പറഞ്ഞു. തുടർന്ന് ക്ഷോഭത്തോടെ തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ചോദ്യങ്ങളാണ് വീഡിയോയിൽ നിറയുന്നത്.

“നിർഭയ സംഭവം നടന്നപ്പോൾ, സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങളെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് ഉന്നതതലത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പറഞ്ഞിരുന്നു. അമ്മയുടെ പേരിൽ തമിഴ്‌നാട് ഭരിക്കുന്ന ഈ സർക്കാറിന് എങ്ങനെയാണ് നിശബ്ദരായി ഇരിക്കാനാവുന്നത്?” കമൽഹാസൻ ചോദിക്കുന്നു. “എങ്ങനെയാണ് ആ വീഡിയോ പുറത്തുവന്നത്? ആരാണ് അത് പുറത്തുവിട്ടത്? പെൺകുട്ടികൾക്ക് എതിരെ നടക്കുന്ന ഈ അന്യായത്തിനെതിരെ നിങ്ങൾ എന്താണ് ചെയ്തത്? നിങ്ങൾ ഇതൊന്നും കേൾക്കുന്നില്ലേ മിസ്റ്റർ സിഎം? കമല്‍ഹാസൻ ചോദിക്കുന്നു.

പൊള്ളാച്ചി കേസ് ദില്ലിയിലെ നിർഭയ സംഭവത്തോളം ഗൗരവമേറിയതാണെന്ന് മദ്രാസ് ഹൈക്കോടതിയും പരാമർശിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേസിനെ രാഷ്ട്രീയപരമായി നേരിടുകയാണ് ഡിഎംകെ. സംഭവത്തില്‍ അണ്ണാ ഡിഎംകെ സര്‍ക്കാരിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊള്ളാച്ചിയില്‍ ഉള്‍പ്പടെ ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് കമൽഹാസനും വിഷയത്തോടുള്ള തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.