'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവി'ന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമായ ഹാപ്പി സർദാറിന്‍റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ആക്‌ഷനും കോമഡിയുമൊക്കെയായി കളർഫുൾ എന്‍റർടെയ്നറുമായാണ് ഇത്തവണ കാളിദാസിന്‍റെ വരവ്.
- " class="align-text-top noRightClick twitterSection" data="">
'ഹാപ്പി സിംഗ്' എന്ന സര്‍ദാര്‍ കഥാപാത്രത്തെയാണ് കാളിദാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഞ്ചാബിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഗീതിക–സുധീപ് ദമ്പതികളാണ്.ക്നാനായ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. മെറിൻ ഫിലിപ്പാണ് നായിക വേഷത്തിലെത്തുന്നത്.
സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ,ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, പ്രവീണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രാഹകന്‍. കോമഡി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന. പഞ്ചാബ് പട്യാലയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.