ETV Bharat / sitara

കലങ്കിന്‍റെ കലക്കൻ ടീസറെത്തി - കലങ്ക് ടീസർ

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നു.

'കലങ്കി' ന്‍റെ കലക്കൻ ടീസർ എത്തി
author img

By

Published : Mar 12, 2019, 7:55 PM IST

കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വർമ്മൻ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് ടീസറിലൂടെ. മാധുരി ദീക്ഷിതിന്‍റെ ബീഗം ബഹാർ എന്ന കഥാപാത്രത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിന് ശേഷം സൊനാക്ഷി സിൻഹ, ആലിയ ഭട്ട്, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥ പറയുന്ന ചിത്രമാണ് കലങ്ക്.
  • " class="align-text-top noRightClick twitterSection" data="">
മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കലങ്കിനുണ്ട്. അവിശ്വസനീയമായ ഒരു യാത്ര എന്നാണ് ‘കലങ്ക്’ തന്ന അനുഭവത്തെ ആലിയ വിശേഷിപ്പിക്കുന്നത്. അതേസമയം തന്‍റെ ഡ്രീം പ്രൊജക്റ്റ് എന്നാണ് കരൺ ജോഹർ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. 15 വർഷം മുമ്പ് കരണിന്‍റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് കലങ്കിലൂടെ സാക്ഷാത്കരിക്കുന്നതെന്നും കരൺ ജോഹർ പറഞ്ഞു.“കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരികമായ യാത്രയാണ്. എന്‍റെ പിതാവ് 15 വർഷങ്ങൾക്ക് മുമ്പ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. കലങ്കിനെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്‍റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. ഏപ്രിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

കലങ്കിന്‍റെ കലക്കൻ ടീസറെത്തി

Intro:Body:

‘കലങ്കി’ ന്റെ കലക്കൻ ടീസർ എത്തി

വരുണ്‍ ധവാന്‍ നായകനാകുന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പം മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ, ആദിത്യ റോയി കപൂര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. 

കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വർമ്മൻ സംവിധാനം ചെയ്യുന്ന ‘കലങ്ക്’ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ് ടീസറിലൂടെ. മാധുരി ദീക്ഷിതിന്റെ ബീഗം ബഹാർ കഥാപാത്രത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. അതിനുശേഷം സൊനാക്ഷി സിൻഹ, ആലിയ ഭട്ട്, വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു.

1945 ലെ സ്വാതന്ത്ര്യത്തിന് മുൻപുളള കഥ പറയുന്ന ചിത്രമാണ് കലങ്ക്. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കലങ്കിനുണ്ട്’. അവിശ്വസനീയമായ ഒരു യാത്ര എന്നാണ് ‘കലങ്ക്’ തന്ന അനുഭവത്തെ ആലിയ വിശേഷിപ്പിക്കുന്നത്. അതേസമയം, തന്റെ 'ഡ്രീം പ്രൊജക്റ്റ്' എന്നാണ് കരൺ ജോഹർ ചിത്രത്തെ വിശേഷിപ്പിച്ചത്. 15 വർഷം മുൻപ് കരണിന്റെ പിതാവ് യാഷ് ജോഹർ കണ്ട സ്വപ്നമാണ് ‘കലങ്കി’ലൂടെ സാക്ഷാത്കരിക്കുന്നതെന്നും കരൺ ജോഹർ പറഞ്ഞു.

“കലങ്ക് എന്നെ സംബന്ധിച്ച് ഒരു വൈകാരിപരമായ യാത്രയാണ്. എന്റെ പിതാവ് 15 വർഷങ്ങൾക്ക് മുൻപ് കണ്ടൊരു സ്വപ്നമായിരുന്നു ഇത്. ‘കലങ്കി’നെ ഏറ്റവും പ്രഗത്ഭനായ, കാഴ്ചപ്പാടുകളുള്ള ഒരു സംവിധായകന്റെ കൈകളിൽ ഏൽപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” കരൺ പറഞ്ഞു. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.