ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള പോപ്പ് ഗായകനാണ് ജസ്റ്റിൻ ബീബർ. കഴിഞ്ഞ വർഷമാണ് മോഡലും ടെലിവിഷൻ താരവുമായ ഹെയ്ലി ബാൾഡ്വിനെ ബീബർ വിവാഹം ചെയ്തത്. എന്നാൽ ഗർഭിണിയായ ഭാര്യയെ ബീബർ ഉപേക്ഷിച്ചെന്ന തരത്തിൽ കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് മാഗസിൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത വ്യാജമാണെന്നാണ് ഇപ്പോൾ സൂചന ലഭിക്കുന്നത്.
വാര്‍ത്തയ്ക്കെതിരെ ജസ്റ്റിന് ബീബര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ബീബറും ഹെയ്ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവര്‍ വേര്‍പിരിയുകയാണെന്നും മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാന രഹിതമാണെന്നും ബീബറിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
മുമ്പ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക് ജോനാസും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് പഴികേട്ടതും ഈ മാസിക തന്നെയായിരുന്നു. അന്ന് പ്രിയങ്കയും നിക്കും മാസികക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.