മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് ജൂഡ് ആന്‍റണി ജോസഫ്. തനിക്ക് വിക്കുണ്ടെന്ന് ആരുടെ മുമ്പിലും പറയാൻ മടിയില്ലാത്തൊരാൾ കൂടിയാണ് അദ്ദേഹം. എന്നാല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ എത്ര കടികട്ടി വാചകവും വളരെ നിസാരം പറയാൻ കഴിയുമെന്ന് കാണിച്ച് തരുകയാണ് ജൂഡ്.
തന്നെപ്പോലെ വിക്കുള്ളവരുടെ ആത്മവിശ്വാസം കൂട്ടാന്‍ സഹായകമാകുന്ന ഒരു വീഡിയോയാണ് ജൂഡ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന ചിത്രത്തില്‍ നിവിന്‍ പോളിയോടും അജു വര്‍ഗീസിനോടും പറയുന്ന നെടുനീളന്‍ ഡയലോഗ് ഒറ്റ ടേക്കിലാണ് ജൂഡ് ഓകെ ആക്കിയത്. ഈ ഡയലോഗ് റിഹേഴ്‌സല്‍ ചെയ്യുന്നതിന്‍റെ വീഡിയോ ആണ് ജൂഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം ഒരു കുറിപ്പും.
'വിക്കല്‍ കാരണം ഡെസ്പ് അടിക്കുന്ന ഓരോരുത്തരും ഇത് കാണണം. ഒറ്റയടിക്ക് എനിക്കിത് പറയാന്‍ പറ്റിയെങ്കില്‍ നിങ്ങള്‍ക്കും പറ്റും. മുന്‍പിലിരിക്കുന്ന ബിയര്‍ ബോട്ടില്‍ സിനിമ ബിയര്‍ ആണ്. അതുകൊണ്ട് രണ്ടെണ്ണം വിട്ടിട്ട് പറഞ്ഞതല്ല(അത് ഇതിലും കിടിലം ആയിരിക്കും ). വിക്കുള്ളവര്‍ക്ക് ഇന്‍സ്പിരേഷന്‍ ആകാന്‍ ആ സീന്‍ അയച്ച് തരാന്‍ പറഞ്ഞപ്പോ ഈ വീഡിയോ ആണ് പ്രൊഡ്യൂസര്‍ അജു സാര്‍ അയച്ച് തന്നത്. സൊ വിക്കുള്ളവര്‍ ഭാഗ്യവാന്മാര്‍... എന്തെന്നാല്‍ അവരുടെ ചിന്തകള്‍ വേഗത്തിലത്രേ.' ജൂഡ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">