ETV Bharat / sitara

125 ദിവസം പിന്നിട്ട് 'ജോസഫ്'; വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ - ജോസഫ്

മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സംവിധായകൻ ജോഷി തുടങ്ങിയവരും ചിത്രത്തിന്‍റെ വിജയാഘോഷ വേളയില്‍ പങ്കെടുത്തു.

125 ദിവസം ആഘോഷിച്ച് ജോസഫ് സിനിമയിലെ അണിയറ പ്രവർത്തകർ
author img

By

Published : May 16, 2019, 9:53 AM IST

Updated : May 16, 2019, 12:23 PM IST

കൊച്ചി: മലയാള സിനിമ പ്രേമികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം നല്‍കിയ ചിത്രമാണ് ജോജു ജോർജ്ജ് നായകനായെത്തിയ 'ജോസഫ്'. പതിവ് കുറ്റാന്വേഷണ കഥകളിൽ നിന്നും മാറി ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകരെ ആകർഷിച്ചു.

വലിയ താരനിരയോ, ബഡ്ജറ്റോ ഇല്ലാതെ എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം ഇന്ന് 125 ദിവസം പിന്നിട്ടിരിക്കുകയാണ്. ആ വലിയ വിജയത്തിന്‍റെ ആഘോഷത്തിലാണ് ജോസഫിലെ താരങ്ങളും അണിയറപ്രവർത്തകരും. സിനിമയുടെ സംഗീതം, ഛായാഗ്രഹണം, തിരക്കഥ എന്നിവ എടുത്ത് പറയേണ്ടതാണെന്ന് ആഘോഷവേളയിൽ പങ്കെടുത്തുകൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞു. വിജയങ്ങൾ വളരെ ചെറുതാകുന്ന കാലത്താണ് ഇത്തരത്തിൽ ഒരു വലിയ വിജയം ഉണ്ടായിരിക്കുന്നതന്നും വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് 'ജോസഫ്' എന്ന് മേജർ രവി അഭിപ്രായപ്പെട്ടു.

രഞ്ജിൻ രാജ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഏറെ തരംഗമായിരുന്നു. കൂടാതെ ജോസഫിലെ ജോജുവിന്‍റെ മാസ് ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ സംസാരമായിരുന്നു.

125 ദിവസം പിന്നിട്ട് 'ജോസഫ്'; വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ

Intro:125 ദിവസം ആഘോഷിച്ച് ജോസഫ് സിനിമയിലെ അണിയറ പ്രവർത്തകർ.

Body:മലയാളി സിനിമ പ്രേമികൾക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം കൊടുത്ത മലയാള ചിത്രമാണ് "ജോസഫ്". എം പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം റിട്ടേഡ് പോലീസ് ഓഫീസറുടെ കുറ്റാന്വേഷണ കഥയാണ് പറയുന്നത്. കേന്ദ്രകഥാപാത്രമായി സിനിമയിലെത്തിയത് ജോജു ജോർജ്ജ് ആയിരുന്നു. വലിയ താരനിരയോ, ബഡ്ജറ്റോ ഇല്ലാതെ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം ഇന്ന് 125 ദിവസം പിന്നിട്ടിരിക്കുകയാണ്. ആ വലിയ വിജയത്തിന്റെ ആഘോഷത്തിലാണ് ജോസഫിലെ താരങ്ങളും അണിയറപ്രവർത്തകരും.

hold visuals

സിനിമയുടെ സംഗീതം, ഛായാഗ്രഹണം ,തിരക്കഥ എന്നിവ എടുത്തു പറയേണ്ടതാണെന്ന് 125 ആഘോഷവേളയിൽ പങ്കെടുത്തുകൊണ്ട് നടൻ മമ്മൂട്ടി പറഞ്ഞു.

bite

വിജയങ്ങൾ വളരെ ചെറുതാകുന്ന കാലത്താണ് ഇത്തരത്തിൽ ഒരു വലിയ വിജയം ഉണ്ടായിരിക്കുന്നതന്നും വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Hold visuals

ജോസഫിലെ ഗാനങ്ങൾ ഏറെ തരംഗമായിരുന്നു. പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകമനസ്സിൽ ശ്രദ്ധയാകർഷിച്ചത് വളരെ വളരെ പെട്ടെന്നായിരുന്നു. കൂടാതെ ജോസഫിലെ ജോജുവിന്റെ മാസ് ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ സംസാരമായിരുന്നു. ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച് ഹിറ്റായതിന് ത്രില്ലിലാണ് ഇപ്പോഴും സംഗീത സംവിധായകൻ രഞ്ജിൻ രാജ്

hold visuals (Renjin singing)

നല്ല വിഷയങ്ങൾ നിങ്ങൾ വച്ച് ആർക്കും ഒരു സിനിമ ചെയ്യാം. എന്നാൽ അതിനുള്ള ചങ്കൂറ്റവും കുറച്ചു റിസ്കും ഏറ്റെടുക്കാൻ തയ്യാറാകണം. അങ്ങനെ നല്ല വിഷയങ്ങളെ ആസ്പദമാക്കിയ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന ഉത്തമ ഉദാഹരണമാണ് ജോസഫ് എന്ന് മേജർ രവി അഭിപ്രായപ്പെട്ടു. നടൻ കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സംവിധായകൻ ജോഷി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat
Kochi

Conclusion:
Last Updated : May 16, 2019, 12:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.