ബാറ്റ്മാന്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രം ജോക്കറിന്‍റെ അവസാന ട്രെയിലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോക്കറായി എത്തുന്നത് ജ്വോകിന്‍ ഫീനിക്സാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറുകളെല്ലാം ശ്രദ്ധ നേടിയിരുന്നു.
സമൂഹം പലരീതിയില്‍ മാറ്റിനര്‍ത്തിയ, വെള്ളിത്തിരയുടെ ഭാഗമാകാന്‍ ആഗ്രഹിച്ച നടന്‍. എന്നാല്‍ തനിക്ക് ലഭിക്കുന്ന അവഗണനകള്‍ക്കെതിരെ അയാള്‍ നടത്തുന്ന പ്രതികാരമാണ് ചിത്രത്തിന്‍റെ പ്രമേയം. അതിശയിപ്പിക്കുന്ന അഭിനയമാണ് ജ്വോകിന്‍ ഫീനിക്സ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. മൂന്ന് തവണ അക്കാദമി അവാർഡ് നൊമിനേഷൻ ലഭിച്ച താരമാണ് ജ്വോക്വിൻ. പ്രതിനായക വേഷം അഴിച്ച് വെച്ച് നായകനായി എത്തുന്ന ടോഡ് ഫിലിപ്സിന്‍റെ ജോക്കറെയും ജനങ്ങൾ ഇരുകൈയും നീട്ടി സ്വികരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
ലോക സിനിമയുടെ കുലപതി മാര്‍ട്ടിന്‍ സ്കാര്‍സെസിയാണ് ചിത്രം നിര്‍മിക്കുന്നത്. വാര്‍ണര്‍ ബ്രദേഴ്സും ഡിസി കോമിക്സും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം പ്രദർശനത്തിനെത്തും. എൺപതുകളിൽ പുറത്തിറങ്ങിയ മാർട്ടിൻ സ്കോർസെസിയുടെ 'ദി കിങ് ഓഫ് കോമഡി' എന്ന ചിത്രത്തില്‍ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ് ഫിലിപ്സ് ജോക്കർ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.