ബോളിവുഡ് യുവതാരം ജാന്‍വി കപൂറിൻ്റെ പുതിയ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കാരണം മറ്റൊന്നുമല്ല, അമ്മ ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ജാന്‍വിയുടെ ചിത്രങ്ങള്‍. സബ്യസാചിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന സില്‍ക്ക് തുണിയിലുള്ള വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് ചിത്രങ്ങളില്‍ ജാന്‍വി എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
കമൻ്റുകളില്‍ കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത് അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് തന്നെയാണ്. ആദ്യ കാഴ്ചയില്‍ ശരിക്കും ശ്രീദേവിയാണെന്ന് കരുതിയെന്ന് തുടങ്ങി നിരവധി കമൻ്റുകളാണ് ചിത്രങ്ങള്‍ക്കു താഴെ വരുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തക്ത് എന്ന ചിത്രത്തിലാണ് ജാന്‍വി ഇപ്പോള്‍ അഭിനയിക്കുന്നത്. ഹാർദിക് മെഹ്ത സംവിധാനം ചെയ്യുന്ന രൂഹ് അഫ്സ എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലും താരം എത്തുന്നുണ്ട്. രാജ്കുമാര്‍ റാവുവാണ് ചിത്രത്തില്‍ നായകന്‍.