ETV Bharat / sitara

ഫ്രണ്ട്സ് താരങ്ങൾ വീണ്ടുമൊന്നിക്കുന്നു; വെളിപ്പെടുത്തലുമായി ജെന്നിഫർ അനിസ്റ്റൺ - ജെന്നിഫർ അൻിസ്റ്റൺ

പ്രശസ്ത ചാറ്റ് ഷോ ആയ എല്ലൻ ഷോയിലായിരുന്നു ജെന്നിഫറിന്‍റെ വെളിപ്പെടുത്തല്‍.

ഫ്രണ്ട്സ്
author img

By

Published : Oct 31, 2019, 12:02 PM IST

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള വെബ് സീരീസുകളിൽ ഒന്നാണ് ‘ഫ്രണ്ട്സ്’. 1994ന് സംപ്രേഷണം ആരംഭിച്ച ഈ വെബ് സീരീസ് 10 സീസണുകൾ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ചെടുത്തു. 2004ല്‍ സംപ്രേഷണം അവസാനിപ്പിച്ചിട്ടും ഇന്നും പ്രേക്ഷകർ മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൂടെ ഫ്രണ്ട്സ് കണ്ട് കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കുന്ന ആറ് സുഹൃത്തുക്കളുടെ ദൈനംദിന ജീവിതമായിരുന്നു സീരീസിന്‍റെ പ്രമേയം.

ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരീസിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജെന്നിഫർ അനിസ്റ്റൺ. തങ്ങൾ ആറ് പേർ ചേർന്ന് ഒരു പുതിയ പ്രൊജക്ടിന്‍റെ ചർച്ചകളിലാണെന്നാണ് ജെന്നിഫറിന്‍റെ വെളിപ്പെടുത്തൽ. പ്രശസ്ത ചാറ്റ് ഷോ ആയ എല്ലൻ ഷോയിലാണ് ജെന്നിഫർ മനസ്സ് തുറന്നത്. ഫ്രണ്ട്സ് സീരീസിന്‍റെ ബാക്കി ആയല്ല പുതിയ പ്രൊജക്ട് എന്നും എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ജെന്നിഫർ പറഞ്ഞു. പ്രൊജക്ട് സിനിമയായിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനാവില്ലെന്നും ജെന്നിഫർ പറഞ്ഞു.

അടുത്തിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ ജെന്നിഫർ അകൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്ത സെൽഫി ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. ഫ്രണ്ട്സിലെ താരങ്ങളായ കോർട്ട്നി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെർ എന്നിവരോടൊപ്പമായിരുന്നു ജെന്നിഫറിന്‍റെ സെല്‍ഫി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.