വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ജയസൂര്യ. ഇപ്പോള്‍ മറ്റൊരു അമ്പരപ്പിക്കുന്ന വേഷവുമായി എത്താൻ ഒരുങ്ങുകയാണ് താരം. 16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികൻ കടമറ്റത്ത് കത്തനാരായാണ് ജയസൂര്യയുടെ പുതിയ വേഷപ്പകർച്ച.
ഫിലിപ്പ് ആന്‍റ് ദ മങ്കി പെന്നിന്‍റെ സംവിധായകന്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജയസൂര്യ കത്തനാരായി എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് ആര്‍ രാമാനന്ദാണ്. 3 ഡി സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. രാജ്യാന്തര നിലവാരത്തില്‍ ഒരുങ്ങുന്ന ചിത്രം ഫാന്‍റസി-ത്രില്ലർ ഗണത്തില്‍ പെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും.
ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രോജക്ട് ആണ് കത്തനാർ. മലയാള സിനിമയിൽ ഇതാദ്യമായാണ് ഹിറ്റ് കൂട്ടുകെട്ടിൽ ഇത്രയധികം ചിത്രങ്ങൾ ഒരുമിച്ച് അനൗൺസ് ചെയ്യുന്നത്. തൃശൂർ പൂരം, സൂഫിയും സുജാതയും, ആട് 3, നടൻ സത്യന്‍റെ ബയോപിക്ക് എന്നിവയാണ് ഇത് കൂടാതെ ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൗസിന്‍റെ നിർമാണത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.
- " class="align-text-top noRightClick twitterSection" data="">