മികച്ച അഭിനേതാവും ഡാൻസറുമാണ് തമിഴ് താരം ജയം രവി. സന്തോഷ് സുബ്രഹ്മണ്യം, പേരാണ്‍മൈ, എം കുമരൻ സണ്‍ ഓഫ് മഹാലക്ഷ്മി, തനി ഒരുവൻ എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ ഈയടുത്ത് നടന്ന ഗലാട്ട അവാർഡ് വേദിയിൽ താരം ചെയ്ത ഡാൻസാണ് ഇപ്പോൾ വൈറലാകുന്നത്. മകൻ ആരവ് രവിക്കൊപ്പമാണ് താരം വേദിയിൽ ചുവടുവച്ചത്.
ജയം രവി നായകനായ 'ടിക് ടിക് ടിക്' എന്ന ചിത്രത്തിൽ രവിയുടെ മകൻ്റെ വേഷത്തിൽ ആരവ് എത്തിയിരുന്നു. ഇതിന് മികച്ച ബാലതാരത്തിനുള്ള ഗലാട്ട അവാർഡും ആരവ് സ്വന്തമാക്കി. അവാർഡ് ചടങ്ങിൽ മകന് പുരസ്കാരം നൽകിയതും ജയം രവിയാണ്. ഇതിന് പിന്നാലെയാണ് ഇരുവരും ചേർന്ന് വേദിയിൽ നൃത്തം വച്ചത്. ടിക് ടിക് ടിക്കിലെ 'കുറുമ്പാ കുറുമ്പാ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. മികച്ച ഡാന്‍സറാണെങ്കിലും ആദ്യമായാണ് ഒരു വേദിയില്‍ മകനൊപ്പം ജയം രവി ഡാന്‍സ് ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="">
''അച്ഛനും മകനും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം ചിലർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ എനിക്ക് ആ ഭാഗ്യം കിട്ടി. ഞാൻ ഇൻഡസ്ട്രിയിൽ വന്നപ്പോൾ നിങ്ങൾ എത്രയധികം വരവേൽപ്പ് നൽകിയോ, അതിലും പല മടങ്ങ് അധികം എൻ്റെ മകന് കൊടുത്തു. എല്ലാവർക്കും നന്ദി'', അവാർഡ് നൽകിക്കൊണ്ട് ജയം രവി പറഞ്ഞു.
ജയം രവിയെപ്പോലെ തന്നെയാണ് മകനെന്നും ആരവിന് നല്ല ഭാവി നേർന്നുകൊണ്ടും നിരവധി കമൻ്റുകളാണ് വീഡിയോക്ക് ലഭിച്ചത്. പതിമൂന്ന് ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനോടകം യൂട്യൂബില്‍ കണ്ടത്.