ചെന്നൈ : ജയ് ഭീം സിനിമയിലൂടെ (JAI BHIM) ഒരു സമുദായത്തെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍ (Tha Se Gnanavel). ഏതെങ്കിലും സമുദായത്തെ സിനിമ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ സിനിമയില്‍ കാണിക്കുന്നുണ്ടെന്നും അത് സമുദായത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും അവകാശപ്പെട്ടാണ് വണ്ണിയാര്‍ സംഘം സിനിമക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഒ.ടി.ടി റിലീസിന് മുന്‍പ് സിനിമ കണ്ടവരാരും അങ്ങനെയൊരു കലണ്ടര്‍ കണ്ടിരുന്നില്ലെന്ന് ജ്ഞാനവേല്‍ വിശദീകരിച്ചു.
READ MORE: Jai Bhim: കരുതലായി സിനിമലോകം: യഥാര്‍ഥ സിങ്കിണിക്ക് 10 ലക്ഷം നിക്ഷേപിച്ച് സൂര്യ
സംവിധായകനെന്ന നിലയില്‍ ഉത്തരവാദിത്വം എനിക്കാണ്. ഈ വിവാദത്തിലേക്ക് സൂര്യയെ വലിച്ചിഴക്കുന്നത് ശരിയല്ല. ഒരു നിര്‍മാതാവെന്ന നിലയിലും നടനെന്ന നിലയിലും ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയാണ് അദ്ദേഹം ചെയ്‌തത്. സംഭവിച്ചതിനെല്ലാം ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ജ്ഞാനവേല്‍ പറഞ്ഞു.
ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലാണ് (Amazon prime) ജയ് ഭീം റിലീസ് ചെയ്‌തത്.