ETV Bharat / sitara

വിജയ്ക്കുനേരെ വിരല്‍ചൂണ്ടുന്ന വില്ലനാകാന്‍ കഴിഞ്ഞത് ഭാഗ്യം: ഐ.എം വിജയന്‍

വിജയ് നായകനായെത്തിയ ഫുട്‌ബോൾ പശ്ചാത്തലത്തിലൊരുങ്ങിയ ബിഗിലിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ വില്ലൻ വേഷത്തിലാണ് എത്തിയത്.

author img

By

Published : Oct 26, 2019, 5:42 PM IST

ഐ. എം. വിജയന്‍

ദീപാവലി റിലീസിനെത്തിയ ബിഗിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ പ്രദർശനത്തിന് ശേഷം കേരളത്തിന്‍റെ കറുത്ത മുത്തിനും അഭിനന്ദന പ്രവാഹമാണ്. അറ്റ്ലിയുടെ സംവിധാനത്തിൽ വനിതാ ഫുട്ബോൾ പ്രമേയമാക്കി ഇറങ്ങിയ ചിത്രമാണ് ബിഗില്‍. ഇതിൽ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയനും ഒരു പ്രധാന വേഷം ചെയ്‌തിരുന്നു. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അഭിനന്ദനത്തിന് പിന്നാലെ ബിഗിലിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവക്കുകയാണ് ഐ.എം വിജയന്‍.

വിജയ്ക്കുനേരെ വിരല്‍ചൂണ്ടുന്ന വില്ലനാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് താരം പറയുന്നത്. "താനൊരു കട്ട വിജയ്‌ ഫാനാണ്, അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് നല്‍കുമ്പോള്‍ എന്‍റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും ഐ.എം വിജയന്‍ പറയുന്നു. ചിത്രീകരണത്തിന്‍റെ ഒഴിവുസമയങ്ങളിൽ വിജയും താനും സംസാരിച്ചിരുന്നതും ഫുട്‌ബോളിനെപ്പറ്റിയായിരുന്നുവെന്ന് മലയാളികളുടെ പ്രിയപ്പെട്ട കാൽപന്തുകളിക്കാരൻ പറയുന്നു. സിസര്‍കട്ടിനെപറ്റിയും കളിയിലെ ചടുലനീക്കങ്ങളെ കുറിച്ചും കൗതുകത്തോടെ അദ്ദേഹം ചോദിച്ചറിഞ്ഞിട്ടുണ്ട്. സെറ്റിൽ വച്ച് ബിഗില്‍ ഹീറോക്കൊപ്പം വിജയനും കുടുംബവും ഫോട്ടോയുമെടുത്താണ് മടങ്ങിയത്.

Intro:Body:

IM VIJAYAN ON BIGIL

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.