തിരുവനന്തപുരം: Documentary and Short Film Festival: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13ാമത് അന്താരാഷ്ട്ര ഡോക്യുമെന്‍ററി - ഹ്രസ്വചിത്ര മേളയിൽ (IDSFFK) ബെയ്റൂത്ത് - ഐ ഒഫ് ദ സ്റ്റോം ഉദ്ഘാടന ചിത്രം. അറബി ഭാഷയിൽ മസ്റി സംവിധാനം ചെയ്ത ചിത്രം ലബനീസ് - ഫ്രാൻസ് സംയുക്ത സംരംഭമാണ്.
ഡിസംബർ 9 ന് ഏരീസ് പ്ലക്സ് എസ്എൽ സിനിമാസിലെ ഓഡി -1 ൽ വൈകിട്ട് ആറിനാണ് ചിത്രം പ്രദർശിപ്പിക്കുക. ലബനന്‍റെ ചരിത്രത്തിലെ പ്രക്ഷുബ്‌ധുമായ ഒരു കാലത്തെ രേഖപ്പെടുത്തുന്ന ബെയ്റൂത്തിലെ നാല് കലാകാരികളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2019 ഒക്ടോബറിലെ ഭരണകൂട വിരുദ്ധ കലാപം മുതൽ കൊവിഡ് ലോക്ക് ഡൗണും ബെയ്റൂത്ത് തുറമുഖത്തിലുണ്ടായ വൻ സ്ഫോടനവുമെല്ലാം ചിത്രത്തിൽ പറയുന്നു.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പലസ്തീനിയൻ സംവിധായികയാണ് മസ്റി. 14 വരെയാണ് തിരുവനന്തപുരത്ത് മേള നടക്കുക.
ALSO READ ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം