ETV Bharat / sitara

2021ലെ വെള്ളിത്തിരയുടെ നഷ്‌ടങ്ങള്‍ ; മറഞ്ഞ പ്രതിഭകള്‍ - മലയാള സിനിമ 2021

ഇന്ത്യന്‍ സിനിമ ലോകത്തിനും ആരാധകര്‍ക്കും ഈ വര്‍ഷം നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഒട്ടനവധി അതുല്യ പ്രതിഭകളെയാണ്

Indian Cinema 2021  Indian Cinema Industry  Year Ender 2021  Celebrates who died in 2021  Notable South Indian film Personalities  Celebrity death 2021  photos of celebrities died in 2021  ഇന്ത്യന്‍ സിനിമ 2021  സിനിമ രംഗത്ത് 2021 മരിച്ചവര്‍  നെടുമുടി വേണു സിനിമകള്‍  ജി.കെ പിള്ള  മലയാള സിനിമ 2021  കന്നട താരം പുനീത്‌ രാജ്‌കുമാര്‍
2021ന്‍റെ നഷ്‌ടങ്ങളായി വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലും നിറഞ്ഞ താരങ്ങള്‍
author img

By

Published : Jan 1, 2022, 11:00 PM IST

നിരവധി താരങ്ങളാണ് 2021ല്‍ നമ്മോട് യാത്ര ചോദിക്കാന്‍ നില്‍ക്കാതെ യാത്രയായത്. ഇന്ത്യന്‍ സിനിമ ലോകത്തിനും ആരാധകര്‍ക്കും ഈ വര്‍ഷം നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത ഒട്ടനവധി അതുല്യ പ്രതിഭകളെയാണ്. ഈ വര്‍ഷം വിടവാങ്ങുമ്പോള്‍ ഈ കലാകാരന്‍മാരും ഇനി നമ്മോടൊപ്പമില്ല എന്നത് ദുഖകരമാണ്.

അവസാന ശ്വാസം വരെയും സിനിമയ്ക്കായി ജീവിതം മാറ്റിവച്ച ഈ കലാകാരന്‍മാര്‍ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളിലൂടെയും ഒട്ടനവധി സിനിമകളിലൂടെയും ജനകോടികളുടെ മനസ്സില്‍ എക്കാലവും ജീവിക്കും.

ജികെ പിള്ള

2021ലെ അവസാന ദിനമായ ഡിസംബര്‍ 31ന് വിട പറഞ്ഞ പ്രശസ്‌ത മലയാള സിനിമ-സീരിയല്‍ താരമാണ് ജി.കെ പിള്ള. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് വയസ് 97. വില്ലന്‍ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ അദ്ദേഹം വേഷമിട്ടത് 325 ലേറെ ചിത്രങ്ങളിലാണ്. വില്ലനായും സ്വഭാവ നടനായും നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന മുതിര്‍ന്ന താരമാണ് ജി കെ പിള്ള. ഉയരമുള്ള ശരീരവും ശബ്ദഗാംഭീര്യവും അദ്ദേഹത്തിന് കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ ലഭിക്കാന്‍ കാരണമായി.

കുട്ടിക്കാലം മുതല്‍ പ്രേം നസീറുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. 1954ല്‍ സ്‌നേഹസീമ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് പല സിനിമകളിലും വില്ലന്‍ വേഷങ്ങളിലൂടെ ഈ മുഖം പ്രേക്ഷകര്‍ക്ക് സുപരിചമായി. ഡ്യൂപ്പുകളുടെ സഹായമില്ലാതെ സാഹസിക രംഗങ്ങള്‍ ചെയ്‌ത്‌ ഏറെ അഭിനന്ദനങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. നായരുപിടിച്ച പുലിവാല്‍, ജ്ഞാനസുന്ദരി, സ്ഥാനാര്‍ഥി സാറാമ്മ, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെ അദ്ദേഹം കുടുംബസദസ്സുകള്‍ക്കും പ്രിയങ്കരനായി മാറി.

നെടുമുടി വേണു

മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി അഭിനയ കുലപതി നെടുമുടി വേണു അരങ്ങൊഴിഞ്ഞത് മെയ് 22നായിരുന്നു. ഉദര രോഗത്തിന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 73 വയസായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. വ്യത്യസ്തമാര്‍ന്ന അഭിനയ ശൈലി കൊണ്ട് തന്നെ ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹിസ് ഹൈനസ് അബ്ദുള്ള, മാര്‍ഗം, തേന്‍മാവിന്‍ കൊമ്പത്ത്, ഭരതം, ചാമരം, പാദമുദ്ര, ഓടരുതമ്മാവാ ആളറിയാം, ചിത്രം, സര്‍വ്വകലാശാല, ദേവാസുരം, സര്‍ഗം തുടങ്ങിയവ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.

നാടക രംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയിലെത്തിയത്. നായകനായും വില്ലനായും സ്വഭാവ നടനായും തിരശ്ശീലയില്‍ നിറഞ്ഞ അദ്ദേഹം ഒരേസമയം കൊമേഡിയനായും ക്യാരക്ടര്‍ റോളുകളും കൈകാര്യം ചെയ്തു. 73 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം സിനിമയ്ക്കായി മാറ്റിവച്ചത് അദ്ദേഹത്തിന്റെ 43 വര്‍ഷങ്ങളാണ്. 43 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം മലയാളത്തിനും മലയാളികള്‍ക്കുമായി സമ്മാനിച്ചത് 500 ലേറെ സിനിമകള്‍. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഭരതന്റെ ആരവം, പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍മാന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

സിനിമയെ കൂടാതെ നാടകത്തിലും അരങ്ങുതകര്‍ത്ത അദ്ദേഹം നാടന്‍ പാട്ടിലും കഥകളിലും മൃദംഗത്തിലും ഒക്കെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. തീര്‍ഥം, കാറ്റത്തെ കിളിക്കൂട്, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 9 ചിത്രങ്ങള്‍ക്ക് അദ്ദേഹം കഥകളെഴുതി. പൂരം എന്ന ചിത്രവും കൈരളി വിലാസം ലോഡ്ജ് എന്ന സീരിയലും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ആറ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയ മികവിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും, 2003ല്‍ മാര്‍ഗ്ഗം എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശവും നേടിയിട്ടുണ്ട്. 1980ല്‍ ചാമരം, 94ല്‍ തേന്മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് രണ്ടാമത്തെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും നേടി. 1981ല്‍ വിട പറയും മുമ്പേ, 87ല്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, 2003ല്‍ മാര്‍ഗ്ഗം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും നേടി. 1990ല്‍ ഭരതം, സാന്ത്വനം എന്നീ ചിത്രങ്ങളിലെ അഭിനയ മികവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.

ദിലീപ് കുമാര്‍

ആറ് പതിറ്റാണ്ടോളം ബോളിവുഡില്‍ വിസ്‌മയം തീര്‍ത്ത ഇതിഹാസ താരമായിരുന്നു ദിലീപ് കുമാര്‍. അദ്ദേഹത്തിന്‍റെ 54 വര്‍ഷങ്ങള്‍ രാജ്യത്തിനും ബോളിവുഡ് ലോകത്തിനുമായി സമര്‍പ്പിച്ച ശേഷമാണ് 98ാം വയസ്സില്‍ വിടവാങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച മെത്തേഡ് ആക്ടര്‍ എന്നാണ് സുപ്രസിദ്ധ സംവിധായകന്‍ സത്യജിത്ത് റായ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അതിഭാവുകത്വം നിറഞ്ഞ അഭിനയ ശൈലിയില്‍ നിന്നും ഇന്ത്യന്‍ സിനിമയെ മോചിപ്പിച്ച മഹാനടന്‍. ബോളിവുഡ് ലോകത്തെ എക്കാലത്തെയും സ്വപ്‌ന നായകനും വിഷാദ നായകനും കൂടിയായിരുന്നു അദ്ദേഹം. ബോളിവുഡിന്റെ ദീപ്ത മുഖങ്ങളിലൊരാള്‍.ബോളിവുഡിലെ ആദ്യ ഖാന്‍മാരില്‍ ഒരാള്‍. 54 വര്‍ഷം കൊണ്ട് 62 സിനിമകള്‍.. ഒരു കാലഘട്ടത്തിന്‍റെ അവസാനമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തോടെ സംഭവിച്ചത്.

1944ല്‍ ദേവികാ റാണി നിര്‍മ്മിച്ച ജ്വാര്‍ ഭട്ടയാണ് അദ്ദേഹത്തിന്‍റെ ആദ്യ സിനിമ. നയാ ദൗര്‍, ദേവ്ദാസ്, മുഗള്‍ ഇ ആസാം, റാം ഔര്‍ ശ്യാം, മധുമതി, അന്‍ഡാസ്, ഗംഗ യമുന തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങള്‍. ഈ സിനിമകളിലൂടെ അദ്ദേഹം ബോളിവുഡില്‍ സിംഹാസനം ഉറപ്പിക്കുകയായിരുന്നു. 1998ല്‍ പുറത്തിറങ്ങിയ കിലയാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. പല ഹിറ്റ് ചിത്രങ്ങളിലെയും നായികമാരുമായി അദ്ദേഹത്തിന് പ്രേമബന്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയൊന്നും വിവാഹത്തോളം വളര്‍ന്നില്ല. പ്രേമബന്ധങ്ങളിലെ തകര്‍ച്ചകള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പകര്‍ന്ന കയ്‌പുനീരുകള്‍, അദ്ദേഹത്തെ ദുരന്ത നായക വേഷങ്ങളില്‍ തകര്‍ത്തഭിനയിക്കാന്‍ സഹായിച്ചു. അങ്ങനെയാണ് അദ്ദേഹം ട്രാജഡി കിംഗ് എന്ന വിശേഷണത്തിന് അര്‍ഹനനായത്. അക്കാലത്തെ മിക്ക ചിത്രങ്ങളുടെയും അവസാനത്തില്‍ അദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ടുണ്ടാകും. അങ്ങനെ സിനിമയില്‍ നിരവധി മരണ സീനുകള്‍ ചെയ്‌ത്‌ അദ്ദേഹം വിഷാദത്തിന്‍റെ വക്കിലും എത്തിയിരുന്നു.

പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തുടങ്ങി രാജ്യത്തെ പരമോന്നത ബഹുമതികളില്‍ പലതും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ബിച്ചു തിരുമല

മലയാള സിനിമയ്ക്കും മലയാള സിനിമാസ്വാദകര്‍ക്കും തീരാനഷ്ടം തീര്‍ത്ത് ബിച്ചു തിരുമല യാത്രയായത് നവംബര്‍ 26നാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോഗം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണ്. 1972 മുതല്‍ അദ്ദേഹത്തിന്‍റെ 39 വര്‍ഷങ്ങളാണ് മലയാള സിനിമയ്ക്കായി സമര്‍പ്പിച്ചത്. ഇക്കാലയളവില്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അഞ്ഞൂറിലേറെ ഗാനങ്ങളും.

അന്തരിച്ച പ്രശ്‌ത കവി ഒ.എന്‍.വി കുറുപ്പിനൊപ്പം ചേര്‍ന്ന് നിരവധി മനോഹര ഗാനങ്ങളും അദ്ദേഹം സമ്മാനിച്ചു. 1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയുടെ വെള്ളിത്തിരയിലേയ്ക്കുള്ള അരങ്ങേറ്റം. 'ഭജ ഗോവിന്ദം' വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആദ്യ രചന തന്നെ പെട്ടിക്കുള്ളിലായി. പിന്നീട് 'സ്ത്രീധനം' എന്ന ചിത്രത്തിനായി രചിച്ചതും വെളിച്ചം കണ്ടില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ ആദ്യ റിലീസ് ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹം, ശ്യാം, എ.ടി ഉമ്മര്‍, രവീന്ദ്രന്‍, ജി.ദേവരാജന്‍, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേര്‍ന്ന് 1980കളില്‍ വളരെയധികം ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.

സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്‌മാന്‍ മലയാളത്തില്‍ ഈണമിട്ട ഒരേയൊരു ചിത്രം 'യോദ്ധ'യിലെ ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. ജി ദേവരാജന്‍, വി ദക്ഷിണാമൂര്‍ത്തി, എം എസ് ബാബുരാജ്, കെ രാഘവന്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, ശ്യാം, ജയവിജയ, ശങ്കര്‍- ഗണേശ്, കെ ജെ ജോയ്, രവീന്ദ്രന്‍, എസ് പി വെങ്കിടേഷ്, ജെറി അമല്‍ദേവ്, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ഇളയരാജ, എ ആര്‍ റഹ്‌മാന്‍ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് അദ്ദേഹം ആയിരത്തോളം പാട്ടുകളെഴുതിയിട്ടുണ്ട്. അതില്‍ ശ്യാം, എ ടി ഉമ്മര്‍, ജയവിജയ എന്നിവര്‍ക്കൊപ്പമുളള കൂട്ടുകെട്ട് ശ്രദ്ധേയമാണ്.

നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. 1981, 1991 എന്നീ വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 'തൃഷ്ണ', 'തേനും വയമ്പും' എന്നീ ചിത്രങ്ങള്‍ക്ക് 1981ലും 'കടിഞ്ഞൂല്‍ കല്യാണം' എന്ന ചിത്രത്തിന് 1991ലുമാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. കൂടാതെ ക്രിറ്റിക്സ് പുരസ്‌കാരം (1981), ഫിലിം ഫാന്‍സ് അവാര്‍ഡ് (1978), സ്റ്റാലിയന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ശ്രീ ചിത്തിര തിരുന്നാള്‍ അവാര്‍ഡ്, പി.ഭാസ്‌കരന്‍ അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസിന്' വാമദേവന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.

പുനീത് രാജ്‌കുമാര്‍

ആരാധകരെ കണ്ണീരിലാഴ്ത്തി കന്നട സൂപ്പര്‍ താരം പുനീത് രാജ്‌കുമാര്‍ വിടപറഞ്ഞതും ഈ വര്‍ഷമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 29നായിരുന്നു അന്ത്യം. പ്രശസ്‌ത കന്നട നടന്‍ രാജ് കുമാറിന്‍റെ മകനാണ് പുനീത് രാജ്‌കുമാര്‍. അപ്പു എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ പുനീതിനെ വിളിച്ചിരുന്നത്.

ബാലതാരമായാണ് പുനീത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടു തവണയും നേടിയിട്ടുണ്ട്. ഫിലിംഫെയര്‍ അവാര്‍ഡിനും അര്‍ഹനായ അദ്ദേഹം ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

മലയാള സിനിമയുടെ സ്‌നേഹനിധിയായ മുത്തച്ഛന്‍ നമ്മോട് യാത്ര പറഞ്ഞ് പോയത് ജനുവരി 20നായിരുന്നു. അന്ന് അദ്ദേഹത്തിന് പ്രായം 97. ചലച്ചിത്ര നടനും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവു കൂടിയാണ് അദ്ദേഹം. മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുപരിചിതം. 76ാം വയസിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ദേശാടനം (1996) ആയിരുന്നു അരങ്ങേറ്റ ചിത്രം. കൈക്കുടന്ന നിലാവ്, ഒരാള്‍ മാത്രം, കളിയാട്ടം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചെങ്കിലും കല്യാണരാമനിലൂടെയാണ് അദ്ദേഹം കൂടുതല്‍ സ്വീകാര്യത നേടിയത്. കമല്‍ ഹാസനൊപ്പം പമ്മല്‍ കെ സമ്മതം, രജനീകാന്തിനൊപ്പം ചന്ദ്രമുഖി, ഐശ്വര്യ റായിയുടെ മുത്തച്ഛന്‍ വേഷത്തില്‍ കണ്ടു കൊണ്ടേന്‍, രാപ്പകല്‍ തുടങ്ങി ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

കൈതപ്രം വിശ്വനാഥന്‍

സംഗീത സംവിധായകനും ഗായകനുമായിരുന്ന കൈതപ്രം വിശ്വനാഥന്‍റെ മരണവും ഈ വര്‍ഷമായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഡിസംബര്‍ 29നാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു. അദ്ദേഹം സിനിമയ്ക്ക് നല്‍കിയ സംഭാവനയും ചെറുതല്ല. ഇരുപതിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ജയരാജ് ചിത്രം 'ദേശാടന'ത്തില്‍ കൈതപ്രത്തിന്‍റെ സഹായിയായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'ദേശാടന'ത്തിന് വേണ്ടി അദ്ദേഹം ആദ്യമായി ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചു.

ജയരാജിന്‍റെ തന്നെ 'കണ്ണകി' എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കണ്ണകി', 'തിളക്കം', 'ഉള്ളം', 'ഏകാന്തം', 'ദൈവനാമത്തില്‍', 'മധ്യവേനല്‍', 'ഓര്‍മ്മ മാത്രം', 'നീലാംബരി', 'കൗസ്തുഭം' തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. 'കൗസ്‌തുഭം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്.'കണ്ണകി' എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് 2001ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമേദരന്‍ നമ്പൂതിരിയുടെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

അനില്‍ പനച്ചൂരാന്‍

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ വിടവാങ്ങലും ഈ വര്‍ഷമായിരുന്നു. ജനുവരി 3നാണ് അദ്ദേഹം അന്തരിച്ചത്. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 51 വയസായിരുന്നു. കൊവിഡ് ബാധിതനായി ചികിത്സയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്.

കഥ പറയുമ്പോള്‍, അറബിക്കഥ, ഭ്രമരം, മാടമ്പി, ബോഡിഗാര്‍ഡ്, പാസഞ്ചര്‍, സീനിയേഴ്‌സ്, മാണിക്യക്കല്ല്, ലൗഡ്‌സ്പീക്കര്‍, മിന്നാമിന്നിക്കൂട്ടം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി അദ്ദേഹം ഗാനങ്ങള്‍ രചിച്ചു. ലാല്‍ ജോസ്-ശ്രീനിവാസന്‍ ചിത്രം അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്ന്, എം.മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്‌തിയുടെ കൊടുമുടിയിലേക്കുയര്‍ത്തി. കണ്ണീര്‍ക്കനലുകള്‍, ഒരു മഴ പെയ്‌തെങ്കില്‍, അനാഥന്‍, വലയില്‍ വീണ കിളികള്‍, പ്രണയകാലം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകള്‍.

പി.ബാലചന്ദ്രന്‍

പ്രശസ്‌ത സിനിമാ-നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി.ബാലചന്ദ്രന്‍റെ വിയോഗത്തിനും 2021 സാക്ഷിയായി. നടന്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനായിരുന്നു അദ്ദേഹം. ട്രിവാന്‍ഡ്രം ലോഡ്‌ജ്‌, അന്നയും റസൂലും, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, കമ്മട്ടിപ്പാടം, ഇമ്മാനുവല്‍, ചാര്‍ളി തുടങ്ങി 40 ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്‌തു. മിന്നല്‍ മുരളിയാണ് അദ്ദേഹം അഭിനയിച്ച ഏറ്റവും അവസാന ചിത്രം.

ഉള്ളടക്കം, പുനരധിവാസം, പവിത്രം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം എഴുതി സംവിധാനം ചെയ്‌ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം 2012ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കല്യാണി മേനോന്‍

മലയാളത്തിലും തമിഴിലുമായി പ്രശസ്‌ത സംഗീത സംവിധായകര്‍ ഈണമിട്ട ഒട്ടനവധി ഹിറ്റ് ഗാനങ്ങള്‍ പാടിയാണ് ഈ അനശ്വര ഗായികയുടെ മടക്കം. ആഗസ്റ്റ് രണ്ടിനാണ് കല്യാണി മേനോന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ക്ലാസിക്കല്‍ സംഗീത വേദികളില്‍ മികച്ച ഗായികയെന്ന് പേരെടുത്ത ശേഷമാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്. 1970 കളിലാണ് ഒരു ക്ലാസിക്കല്‍ ഗായിക എന്ന നിലയില്‍ കല്യാണി മേനോന്‍ തുടക്കം കുറിച്ചത്. ശേഷം ചലച്ചിത്ര പിന്നണി ഗായികയെന്ന നിലയിലാണ് കരിയര്‍ ആരംഭിച്ചത്.

കല്യാണി മേനോന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് തമിഴ് സിനിമകളായിരുന്നു. 1980 കളുടെ തുടക്കത്തില്‍ കല്യാണി ബാലാജിയുടെ ഏതാനും ചിത്രങ്ങളില്‍ പാടി. എ.ആര്‍ റഹ്‌മാനൊപ്പം നിരവധി പാട്ടുകള്‍ ആലപിക്കാനുള്ള ഭാഗ്യവും കല്യാണി മേനോന്‍ എന്ന ഗായികയ്ക്കുണ്ടായി. 1990 കളുടെ അവസാനത്തിലും 2000ത്തിന്റെ തുടക്കത്തിലുമാണ് എ.ആര്‍.റഹ്‌മാനൊപ്പം പ്രവര്‍ത്തിച്ചിരുത്. കാതലന്‍, മുത്തു, അലൈപായുതെ തുടങ്ങിയ സിനിമകളില്‍ എ.ആര്‍.റഹ്‌മാന്‍റെ സംഗീതത്തിലൊരുങ്ങിയ ഗാനങ്ങളും കല്യാണി മേനോനെ പ്രശസ്‌തയാക്കി. 90കളില്‍ റഹ്‌മാനുമായി ചേര്‍ന്ന് നിരവധി ആല്‍ബങ്ങളും ചെയ്‌തിട്ടുണ്ട്. റഹ്‌മാന്റെ വന്ദേമാതരം ആല്‍ബത്തിലും കല്യാണി മേനോന്‍ ഭാഗമായി.

ഗൗതം മേനോന്‍റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്ക് വേണ്ടിയും കല്യാണി പാടി. കല്യാണി മേനോനും സുജാതയും ചേര്‍ന്ന് പാടിയ ശ്യാമ സുന്ദര കേര കേദാര ഭൂമി എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു. ഋതുഭേദ കല്‍പ്പന, പവനരച്ചെഴുതുന്നു കോലങ്ങളെന്നും, ജലശയ്യയില്‍ തുടങ്ങിയവ കല്യാണിയുടെ ഹിറ്റ് ഗാനങ്ങളാണ്. കാതലെ കാതലെ, അലൈപായുതെയ്, ഓമന പെണ്ണെ, സേവ്വനമേ പൊന്‍മേഘമേ, കുളുവാളിലെ, വാടി സാതുക്കുടി, നീ വരുവൈന, ഇന്ദിരയോ ഇവള്‍ സുന്ദരിയോ, ആദിസായ തുരമണം, ഫൂലന്‍ ജെയ്‌സി ലഡ്‌കി, കുന്ദനപ്പു ബൊമ്മ, നിനക്കും നിലാവില്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ നൂറോളം ചിത്രങ്ങള്‍ക്കായി അവര്‍ പാടി. 2018ല്‍ പുറത്തിറങ്ങിയ 96 എ സിനിമയിലെ കാതലേ...കാതലേ ആണ് ഏറ്റവും ഒടുവിലായി ആലപിച്ചത്. ഗോവിന്ദ് വസന്ത ഈണമിട്ട ചിന്‍മയിക്കൊപ്പം ആലപിച്ച ഈ ഗാനവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

ഇളയരാജ, എം.എസ്.വിശ്വനാഥന്‍, എ.ആര്‍ റഹ്‌മാന്‍, എം.ജയചന്ദ്രന്‍, ശ്രീവല്‍സന്‍ ജെ.മേനോന്‍, ഗോവിന്ദ് വസന്ത തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ ഈണമിട്ട ഗാനങ്ങള്‍ക്കായാണ് കല്യാണി പാടിയത്. നല്ലതൊരു കുടുംബം, സുജാത, മംഗളം നേരുന്നു, കാതലന്‍, കാഹളം, ഹംസ ഗീതം, പൗരുഷം, ഭക്ത ഹനുമാന്‍, നമുക്ക് ശ്രീകോവില്‍, അലൈപായുതെയ്, പെരുമഴക്കാലം, മതേഴ്‌സ് ലാപ്‌ടോപ്, വിണ്ണൈത്താണ്ടി വരുവായ, 96 തുടങ്ങി ചിത്രങ്ങള്‍ക്കായാണ് കല്യാണി പാടിയിട്ടുള്ളത്. 2010ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാ മണി പുരസ്‌കാരവും, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും കല്യാണി മേനോന് ലഭിച്ചിട്ടുണ്ട്.

ഡെന്നിസ് ജോസഫ്

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫ് മെയ് 11ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്തരിച്ചത്. 1985ല്‍ ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനു അങ്കിള്‍ ആണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി, നമ്പര്‍ 20 മദ്രാസ് മെയില്‍, സംഘം, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

റിസബാവ

മലയാളികളുടെ ജോണ്‍ ഹോനായിയുടെ വിയോഗവും ഈ വര്‍ഷമായിരുന്നു. നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്നു റിസബാവ. സെപ്റ്റംബര്‍ 13നായിരുന്നു അദ്ദേഹം അന്തരിച്ചത്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ (1990) എന്ന ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് റിസബാബ ജനശ്രദ്ധ നേടുന്നത്.

നാടക വേദിയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമ റിലീസ് ചെയ്‌തിരുന്നില്ല. പിന്നീട് 1990ല്‍ ഷാജി കൈലാസിന്റെ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അദ്ദേഹം എത്തിയിരുന്നു. ചമ്പക്കുളം തച്ചന്‍, ജോര്‍ജ്‌കുട്ടി C/o ജോര്‍ജ്‌കുട്ടി, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി അകത്തുണ്ട്, ഏഴരപ്പൊന്നാന, മാന്ത്രികചെപ്പ്, ബന്ധുക്കള്‍ ശത്രുക്കള്‍, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയന്‍ ബാവ ചേട്ടന്‍ബാവ, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, പരദേശി, പേക്കിരിരാജ, കോഹിനൂര്‍, സഖറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങി 150 ഓളം മലയാള സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ഇതിന് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കെടിഎസ് പടന്നയില്‍

മലയാളികളുടെ ചിരി മുത്തശ്ശന്‍ കെ.ടി സുബ്രഹ്‌മണ്യന്‍ എന്ന കെ.ടി.എസ് പടന്നയില്‍ വിടവാങ്ങിയതും 2021ലാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജൂലൈ 22നായിരുന്നു അന്ത്യം. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രിതിഫലിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളെ സമ്മാനിച്ചാണ് അദ്ദേഹത്തിന്‍റെ മടങ്ങിയത്. 20 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം അനശ്വരമാക്കിയത് നിരവധി കഥാപാത്രളെയാണ്. നാടക ലോകത്ത് നിന്നാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. 21ാം വയസ്സിലാണ് അദ്ദേഹം കലാ ലോകത്തേയ്ക്ക് ചുവട് വെയ്ക്കുത്.

കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം ചെയ്‌ത വിവാഹ ദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. അന്ന് അദ്ദേഹത്തിന് വയസ്സ് 21. അക്കാലത്ത് കണ്ണം കുളങ്ങര അംബേദ്‌കര്‍ ചര്‍ക്ക ക്ലാസില്‍ നൂല്‍നൂല്‍പ്പ് ജോലി ചെയ്‌ത്‌ വരികയായിരുന്നു അദ്ദേഹം. കലാ ലോകത്ത് എത്തിയതോടെ അദ്ദേഹം കേരളത്തിലെ പ്രമുഖ നാടക ട്രൂപ്പുകളിലും സജീവമായിരുന്നു. ജയഭാരത് നൃത്ത കലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി പ്രമുഖ നാടക ട്രൂപ്പുകളിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായി. കലാ രംഗത്ത് സജീവ സാിധ്യമറിയിച്ച അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

നാടകങ്ങളില്‍ തിളങ്ങി നിന്ന അദ്ദേഹത്തെ സിനിമയിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്നത് രാജസേനനായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്‌ത അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടയില്‍ സിനിമയിലെത്തുത്. നാടകത്തില്‍ നിന്നും സിനിമയിലെത്തുമ്പോള്‍ അദ്ദേഹത്തിന് വയസ്സ് 60. വ്യത്യസ്തമായ ചിരിയും അദ്ദേഹത്തിന്റേതായ ശൈലിയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ആദ്യ സിനിമയില്‍ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഹാസ്യവേഷങ്ങളിലൂടെ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനുമായി. സ്വപ്‌ന ലോകത്തെ ബാലഭാസ്‌കര്‍, വൃദ്ധന്‍മാരെ സൂക്ഷിക്കുക, ശ്രീകൃഷ്രണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കളമശ്ശേരിയില്‍ കല്യാണ യോഗം, കഥാനായകന്‍, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു.

ലാഫിംഗ് അപാര്‍ട്‌മെന്‍റ്‌ ഇന്‍ ഗിരിനഗര്‍ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങീ നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെയും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ശരണ്യ ശശി

പ്രമുഖ സിനിമ സീരിയല്‍ നടി ശരണ്യ ശശിയുടെ മരണവും ദുഖത്തോടെ കേട്ട വര്‍ഷമായിരുന്നു 2021. ഒരു പതിറ്റാണ്ടിലേറെ ക്യാന്‍സറിനോട് പടപൊരുതിയ ശേഷമായിരുന്നു ശരണ്യ മരണത്തിന് കീഴടങ്ങിയത്. 2008ല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച ശരണ്യ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചികിത്സയ്ക്കിടെ 11 തവണ ശസ്ത്രക്രിയ ചെയ്‌തിരുന്നു. ശരണ്യയുടെ ഭാരിച്ച ചികിത്സാചെലവ് പ്രതിസന്ധിയിലായപ്പോള്‍ സിനിമാ-സീരിയല്‍ രംഗത്തുള്ള നിരവധി പ്രമുഖരാണ് താരത്തിന് കൈത്താങ്ങായത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്‌ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയലിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തുന്നത്. ചാക്കോ രണ്ടാമന്‍ ആണ് ശരണ്യയുടെ ആദ്യ സിനിമ. ഛോട്ടാ മുംബൈ, തലപ്പാവ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ജനപ്രിയ ടെലിവിഷന്‍ പരമ്പരകള്‍ക്കൊപ്പം തമിഴ്, തെലുങ്ക്, സിനിമാ സീരിയലുകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.

മാടമ്പ് കുഞ്ഞുകുട്ടന്‍

പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ മെയ് 11നായിരുന്നു അന്ത്യം. കരുണം, പൈതൃകം, ആറാം തമ്പുരാന്‍, ആനച്ചന്തം, പോത്തന്‍ വാവ, കാറ്റു വന്നു വിളിച്ചപ്പോള്‍, വടക്കുംനാഥന്‍, അഗ്നിസാക്ഷി, ദേശാടനം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ്, കെ.ആര്‍ മോഹനന്‍ സിനിമയാക്കിയപ്പോള്‍ അതില്‍ നായകനെ അവതരിപ്പിച്ചതും മാടമ്പ് ആയിരുന്നു. കരുണം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ അദ്ദേഹത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. പരിണാമം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് അഷ്‌ദോദ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

അശ്വത്ഥാമാവ്, പാതാളം, നിഷാദം, മഹാപ്രസ്ഥാനം, ഭ്രഷ്ട്, അവിഘ്‌നമസ്‌തു, ആര്യാവര്‍ത്തം, തോന്ന്യാസം, അമൃതസ്യ പുത്ര:, എന്തരോ മഹാനുഭാവുലു എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. കേരള സാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ചിത്ര

പ്രമുഖ ചലച്ചിത്ര നടി ചിത്രയുടെ വിയോഗത്തിനും 2021 സാക്ഷിയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഗസ്റ്റ് 21നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജപര്‍വൈ ആണ് ചിത്രയുടെ അരങ്ങേറ്റ ചിത്രം. ഒരു വടക്കന്‍ വീരഗാഥ, അമരം, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകവല്യന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

കോഴിക്കോട് ശാരദ

മുതിര്‍ന്ന നാടക ടെലിവിഷന്‍ നടിയാണ് കോഴിക്കോട് ശാരദ. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്‍പതിനാണ് അന്തരിച്ചത്. നാടകങ്ങളില്‍ അഭിനയിക്കവെയായിരുന്നു സിനിമയിലെത്തുന്നത്. 1979ല്‍ പുറത്തിറങ്ങിയ അങ്കക്കുറിയാണ് ആദ്യ ചിത്രം. സദയം, സല്ലാപം, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, കുട്ടിസ്രാങ്ക്, യുഗപുരുഷന്‍ എന്നിവയുള്‍പ്പടെ 80ഓളം ചിത്രങ്ങളില്‍ ശാരദ വേഷമിട്ടു. നാല്‍ക്കവല, അനുബന്ധം, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.