ETV Bharat / sitara

IFFI 2021 | പിടിച്ചുലയ്ക്കും ചിത്രങ്ങള്‍, വീട്ടിലിരുന്ന് കണ്ടും സംവദിക്കാം ; ഗോവ മേളയ്ക്ക് തിരിതെളിയുന്നു

author img

By

Published : Nov 20, 2021, 4:19 PM IST

ഇന്ത്യയുടെ 52ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് (IFFI 2021) ഇന്ന് തുടക്കം. ആഭ്യന്തര മന്ത്രി അനുരാഗ്‌ ഠാക്കൂര്‍ (Union Minister Anurag Thakur) വൈകിട്ട് 7 ന് ഉദ്‌ഘാടനം ചെയ്യും

IFFI 2021 begins  hybrid festival ott platforms  Union Minister Anurag Thakur inaugurates IFFI  3000 delegates in IFFI 2021  Opening film The King of the World  Closing film A Hero  Sean Connery retrospectives  Rajinikanth retrospectives  Indian Personality of the year award  Satyajit Ray Lifetime Achievement Award  52ാമത് ഗോവ രാജ്യാന്ത്ര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം  മേള ഉദ്‌ഘാടനം ആഭ്യന്തര മന്ത്രി അനുരാഗ്‌ ഠാക്കൂര്‍  Koozhangal  വീട്ടിലിരുന്നും സിനിമ കണാം  ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ ഇയര്‍ പുരസ്‌കാരം  ഹേമ മാലിനി പ്രസൂണ്‍ ജോഷി
IFFI 2021 | ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് തുടക്കം; വീട്ടിലിരുന്നും സിനിമ കണ്ട് സംവദിക്കാം..

52ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് (IFFI) ഇന്ന് തുടക്കം. വൈകിട്ട് ഏഴ് മണിക്ക് ശ്യാമപ്രസാദ്‌ മുഖര്‍ജി സ്‌റ്റേഡിയത്തില്‍ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ആഭ്യന്തര മന്ത്രി അനുരാഗ്‌ ഠാക്കൂര്‍ (Union Minister Anurag Thakur) ആണ് മേളയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുക.

സിനിമാപ്രമുഖരും താരങ്ങളും ഉള്‍പ്പടെ 3000 ഡെലിഗേറ്റ്‌സാണ് ഇത്തവണ ചലച്ചിത്ര മേളയ്‌ക്ക് സാക്ഷ്യം വഹിക്കാന്‍ പനാജിയിലെത്തുന്നത്. സംവിധായകന്‍ കരണ്‍ ജോഹറും (Karan Johar) നടന്‍ മനീഷ് പോളുമാണ് (Maniesh Paul) ഉദ്‌ഘാടന ചടങ്ങിന്‍റെ അവതാരകര്‍. ബോളിവുഡ് താരങ്ങളായ (Salman Khan), രണ്‍വീര്‍ സിംഗ്‌, രിതേഷ്‌ ദേശ്‌മുഖ്‌ (Riteish Deshmukh), ജനീലിയ ദേശ്‌മുഖ് (Genelia Deshmukh), ശ്രദ്ധ കപൂര്‍ (Shraddha Kapoor) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പ്രദര്‍ശനം. 3000 പേര്‍ നേരിട്ട് മേളയില്‍ പങ്കെടുക്കുമ്പോള്‍ ആയിരത്തോളം പേര്‍ വിര്‍ച്വലായും ഭാഗമാകും. കൊവിഡ് സാഹചര്യത്തില്‍ മേളയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വീട്ടിലിരുന്നും സിനിമകള്‍ കാണാനും സംവാദങ്ങളുടെ ഭാഗമാകാനും സൗകര്യം ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് മേളയാണ് ഇത്തവണത്തേത്. ആമസോണ്‍ പ്രൈം, നെറ്റ്‌ഫ്ലിക്‌സ്‌, സോണി ലിവ്‌, സീ 5, വൂട്ട് എന്നീ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സഹകരണത്തോടെയാണ് മേള ഓണ്‍ലൈനിലേക്ക് എത്തുന്നത്.

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന മേളയില്‍ 96 രാജ്യങ്ങളില്‍ നിന്നും മുന്നൂറോളം ചലച്ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. സ്‌പാനിഷ്‌ സംവിധായകന്‍ കാര്‍ലോസ് സോറയുടെ 'ദ കിംഗ്‌ ഓഫ്‌ ആള്‍ ദ വേള്‍ഡ്' (The King of the World) ആണ് ഉദ്‌ഘാടന ചിത്രം (opening film). 'എ ഹീറോ' (A Herro) ആണ് സമാപന ചിത്രം (Closing film).

ഫീച്ചര്‍ വിഭാഗത്തില്‍ 25 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 20 ചിത്രങ്ങളുമാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 'ദിമാസ സേംഖോര്‍' എന്ന ചിത്രമാണ് ഫീച്ചര്‍ വിഭാഗം പനോരമയിലെ ഉദ്ഘാടനചിത്രം. 'വെഡ്‌ ദ്‌ വിഷണറി' ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഓപ്പണിംഗ്‌ ചിത്രം.

ഇന്ത്യന്‍ പനോരമയില്‍ 24 ഫീച്ചര്‍ ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്‌ക്കുക. ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‌ത 'സണ്ണി' (Sunny), ജയരാജ്‌ സംവിധാനം ചെയ്‌ത 'നിറയെ തത്തകളുള്ള മരം' (Niraye Thathakalulla Maram) എന്നിവ. അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ചിത്രങ്ങളില്ല.

മലയാളിയായ യദു വിജയകൃഷ്‌ണകുമാര്‍ സംവിധാനം ചെയ്‌ത സംസ്‌കൃത ചിത്രം 'ഭഗവദജ്ജുക'വും, ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ 'കൂഴങ്കലും' (Koozhangal) ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിക്കും.

മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരത്തിനായി 15 ചിത്രങ്ങളാണ് മത്സരിക്കുന്നത്. മറാഠി ചിത്രങ്ങളായ 'ഗോദാവരി', 'മി ബസന്ത് റാവു', അസമിലെ ഗോത്ര ഭാഷയായ ദിമാസ ഭാഷയിലുള്ള 'സെംഖോര്‍' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങള്‍.

ജയിംസ്‌ ബോണ്ടിനെ (James Bond) അനശ്വരനാക്കിയ ഷോണ്‍ കോണറിയുടെയും (Sean Connery retrospectives) രജനീകാന്തിന്‍റെയും റെട്രോസ്‌പെക്‌ടീവുകളും (Rajinikanth retrospectives) മേളയുടെ മുഖ്യ ആകര്‍ഷണങ്ങളാണ്. 'ഫ്രം റഷ്യ വിത്ത് ലൗ' (From Russia with Love), 'ഗോള്‍ഡ് ഫിംഗര്‍' (Gold Finger), 'യു ഒണ്‍ലി ലീവ് ട്വൈസ്‌' (You Only Live Twice), 'ദ ഹണ്ട് ഫോര്‍ റെഡ് ഒക്‌ടോബര്‍' (The Hunt for Red October), 'ദ അണ്‍ടച്ചബിള്‍സ്' (The Untouchables) എന്നീ അഞ്ച് ചിത്രങ്ങളാണ് ഷോണ്‍ കോണറിയുടേതായി മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മുതിര്‍ന്ന നടി ഹേമ മാലിനി (Hema Malini), പ്രശസ്‌ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷി (Prasoon Joshi) എന്നിവര്‍ക്കാണ് ഇത്തവണത്തെ ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ്‌ ദ്‌ ഇയര്‍ പുരസ്‌കാരം (Indian Personality of the year award). പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസ്‌ (Martin Scorsese), ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോ (Istevan Szabo) എന്നിവര്‍ക്ക് സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്‌മെന്‍റ്‌ പുരസ്‌കാരം (Satyajit Ray Lifetime Achievement Award) നല്‍കി ആദരിക്കും.

സത്യജിത് റേയുടെ 100 വര്‍ഷങ്ങള്‍ക്കുള്ള ആദരമായി സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണ് ഇരുവര്‍ക്കും ലഭിച്ചത്. ഇവര്‍ക്ക് പുരസ്‌കാര വേദിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് ഫെസ്‌റ്റിവല്‍ ഡയറക്‌ടര്‍ ചൈതന്യ (Festival Director Chaitanya Prasad) പ്രസാദ് അറിയിച്ചിട്ടുണ്ട്.

Also Read: Chemban Vinod wife debut | Bheemante Vazhi | ചെമ്പന്‍ വിനോദിനൊപ്പം ഭാര്യയും സിനിമയില്‍; ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.