തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ കുരുന്നു ഡെലിഗേറ്റുകളെ ഇളക്കിമറിച്ച് സംഗീതസംവിധായകൻ ജാസി ഗിഫ്റ്റും ഗായിക രാജലക്ഷ്മിയും. കുട്ടികൾ ആവശ്യപ്പെട്ട പാട്ടുകൾ പാടിയ ഇരുവരും ചോദ്യങ്ങൾക്ക് രസകരമായ മറുപടിയും നൽകി.
ലജ്ജാവതി ഇപ്പോഴും ഹിറ്റാണെന്ന് കുട്ടികൾ പറഞ്ഞപ്പോൾ ജാസി ഗിഫ്റ്റിന് സന്തോഷമായി. അദ്നാൻ സമിയെ കൊണ്ട് പാടിക്കാനാണ് ആഗ്രഹിച്ചതെന്നും പക്ഷേ അദ്ദേഹത്തിന് വലിയ പ്രതിഫലം നൽകേണ്ടി വരുമെന്നതിനാൽ സ്വയം പാടുകയായിരുന്നുവെന്നും ജാസി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ഹോട്ടലുകളിലും പള്ളികളിലും സംഗീതപരിപാടികളും അവിടെ നിന്ന് സിനിമയിലേക്കുള്ള കാൽവയ്പുമെല്ലാം വിവരിച്ചപ്പോൾ കുട്ടികൾ കൗതുകത്തോടെ കേട്ടിരുന്നു.
ചലച്ചിത്രമേളയുടെ തീം സോങ് ഈണമിട്ടു പാടിയ രാജലക്ഷ്മിയും കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു.