പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി പൃഥ്വിരാജ് തന്‍റെ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വെച്ചത് വാര്‍ത്തയായിരുന്നു. ഇതിത് പൃഥ്വിയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ പൃഥ്വിരാജിന്‍റെ നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
- " class="align-text-top noRightClick twitterSection" data="">
എന്തെങ്കിലും ഒഴിവാക്കിയാലെ പാവങ്ങളെ സഹായിക്കാനാകൂ എന്ന തരത്തില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ സഹായിക്കേണ്ട ആവശ്യമില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ആ നാടകം കണ്ടത് കൊണ്ടാണ് ഈ അഭിപ്രായം പങ്ക് വെക്കുന്നതെന്നും ഹരീഷ് പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഹരീഷ് പൃഥ്വിരാജിനെ പരിഹസിച്ചത്. ഫാന്‍സി നമ്പറിന്‍റെ പണം മുഴുവന്‍ ലഭിക്കുന്നത് സര്‍ക്കാറിനാണ്. കാറിന്‍റെ പണം ലഭിക്കുന്നത് ഏതോ സ്വകാര്യ കമ്പനിക്കും. അപ്പോള്‍ ഇതില്‍ ഏതാണ് ഒഴിവാക്കേണ്ടതെന്നും ഹരീഷ് ചോദിക്കുന്നു.