ETV Bharat / sitara

'ആ സ്ത്രീയുടെ സമ്മതത്തോട് കൂടിയാണ് അയാൾ വയറ്റില്‍ തൊട്ടത്'- സുരേഷ് ഗോപിക്ക് പിന്തുണയുമായി ഹരീഷ് പേരാടി - suresh gopy touching pregnant woman

സുരേഷ് ഗോപി ഗർഭിണിയുടെ വയറ്റില്‍ തൊട്ട് അനുഗ്രഹിക്കുന്ന വീഡിയോ വൈറലാവുകയും വ്യാപകമായി വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

സുരേഷ് ഗോപിക്ക് പിന്തുണയുമായി ഹരീഷ് പേരാടി
author img

By

Published : Apr 22, 2019, 1:37 PM IST

ഗര്‍ഭിണിയുടെ വയറ്റില്‍ കൈവെച്ചനുഗ്രഹിച്ച നടനും തൃശൂർ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരാടി.

  • " class="align-text-top noRightClick twitterSection" data="">

''ഈ സ്ത്രീയുടെ സമ്മതത്തോട് കൂടിയാണ് അയാള്‍ ആ വയറില്‍ തൊട്ടത്. ആ വീഡിയോ കണ്ട ഏല്ലാവര്‍ക്കും അത് മനസിലാവും... ആ പെങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്...'', പേരാടി ഫേസ്ബുക്കില്‍ കുറിച്ചു. പരസ്പര സമ്മതത്തോടെ മറൈന്‍ഡ്രൈവില്‍ ചുംബിക്കാനെത്തിയവരെ ആര്‍ഷഭാരതത്തിന് ചേരാത്തവര്‍ എന്ന പേരില്‍ അടിച്ചോടിച്ചുവെന്നും പേരാടി ഫേസ്ബുക്കില്‍ കുറിച്ചു. അതോടൊപ്പം ചുംബന സമരത്തെയും ശബരിമല യുവതി പ്രവേശനത്തെയും എതിർത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പിനെ പേരാടി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചവർക്ക് മറുപടിയുമായി അദ്ദേഹത്തിന്‍റെ ഭാര്യ രാധികയും രംഗത്തെത്തിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലാവുകയും വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തതോടെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് പിന്തുണ അറിയിക്കാന്‍ രാധിക അവരുടെ വീട്ടിലും എത്തിയിരുന്നു. സുരേഷ് ഗോപിക്ക് കുട്ടികളോടുള്ള സ്‌നേഹം തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഇത്തരത്തില്‍ വിമര്‍ശിക്കുന്നതെന്ന് രാധിക പറഞ്ഞു.

Intro:Body:

ENTERTAIN -ARDRA

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.