മികച്ച നടനും നടിയുമായി തങ്ങളുടെ കഴിവ് തെളിയിച്ച് സംസ്ഥാന പുരസ്കാരം ഉൾപ്പടെ ഏറ്റു വാങ്ങിയവരാണ് പാർവതിയും വിനായകനും. എന്നിട്ടും എന്ത് കൊണ്ട് ഇരുവരും ഒന്നിച്ച് ഒരു സിനിമ ഉണ്ടാവുന്നില്ലെന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ചോദ്യവുമായി എത്തിയിരിക്കുന്നത്.
പാർവതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥ്വിരാജും ആസിഫ് അലിയുമൊക്കെ നായകന്മാരാവാനാണ് യോഗം. വിനായകൻ നായകനാണെങ്കില്‍ നായിക മിക്കവാറും പുതുമുഖമായിരിക്കും. ഇതിന് കാരണം സവർണ്ണ കള്ളത്തരമാണെന്നാണ് പേരടി അഭിപ്രായപ്പെടുന്നത്. നമ്മുടെ പൊതുബോധം അത്രയും ചീഞ്ഞളിഞ്ഞതാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു
പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖർ സല്‍മാൻ തുടങ്ങി മലയാളത്തിലെ മുൻതിര നായകന്മാർക്കൊപ്പം പാർവതി അഭിനയിച്ച പല ചിത്രങ്ങൾ പുറത്ത് വന്നെങ്കിലും വിനായകൻ അക്കൂട്ടത്തിൽ ഇല്ലായിരുന്നു. വിനായകൻ നായകനായി ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പൻ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തിലെ നായിക. ഈ പ്രവണതക്കെതിരെ നിശിത വിമർശനമാണ് ഹരീഷ് പേരടി തന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെ ഉയർത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">