ETV Bharat / sitara

ഗ്രീൻ ബുക്ക്; ഓസ്കർ നേടുന്ന ചരിത്രത്തിലെ ഏറ്റവും മോശം സിനിമ - ഗ്രീൻ ബുക്ക്

അമേരിക്കന്‍ വംശീയ ചിന്തയെ കുറിച്ച് ആവര്‍ത്തന വിരസവും മാറ്റമില്ലാത്തതുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ആക്ഷേപം.

ഗ്രീൻ ബുക്ക്
author img

By

Published : Feb 25, 2019, 4:59 PM IST

91-ാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രത്തിനുളള സാധ്യതാ പട്ടികയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചിത്രമായിരുന്നു ഗ്രീൻ ബുക്ക്. എന്നാല്‍ അവാർഡ് പ്രഖ്യാപിച്ചപ്പോൾ എ സ്റ്റാര്‍ ഈസ് ബോണ്‍, ബ്ലാക്‌ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ബ്ലാക് പാന്തര്‍, വൈസ്, റോമ, ദ ഫേവറൈറ്റ് എന്നീ ചിത്രങ്ങളെ പിന്തളളി 'ഗ്രീന്‍ ബുക്ക്' മികച്ച സിനിമയ്ക്കുള്ള ഓസ്കർ സ്വന്തമാക്കി. പീറ്റര്‍ ഫരേലി സംവിധാനം ചെയ്ത ചിത്രം നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.

1960കളില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു റോഡ് യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ പിയാനിസ്റ്റ് ആയ ഡോണ്‍ ഷിര്‍ലിയുടെ റോഡ് യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. മഹര്‍ഷെല അലിയാണ് ഷിര്‍ലിയായി വേഷമിട്ടത്. ഷിര്‍ലിയുടെ ബോഡിഗാര്‍ഡും കാര്‍ ഡ്രൈവറുമായ ടോണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. വിഗ്ഗോ മോർട്ടൻസാണ് ടോണിയായി വേഷമിട്ടിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സംഗീത കച്ചേരിക്കായി എട്ടാഴ്ച നീളുന്ന യാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ താമസിക്കാനുളള ഇടങ്ങളും ഹോട്ടലുകളും പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഗ്രീന്‍ ബുക്ക്’ കൈയില്‍ വച്ചാണ് ഇരുവരുടേയും യാത്ര. യാത്രയുടെ തുടക്കത്തില്‍ വ്യത്യസ്ത സ്വഭാവക്കാരായ ഡോൺ ഷിർലിയും ടോണിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കറുത്ത വര്‍ഗക്കാരന് നേരിടേണ്ടി വരുന്ന അക്രമങ്ങളും അപമാനങ്ങളും സഹിക്കുന്ന ഡോണ്‍ ഷിര്‍ലിയുമായി ടോണിക്ക് ആത്മബന്ധം വളരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ ജീവന്‍.

undefined

ഇരുവരുടേയും പ്രകടനം ഏറെ പ്രശംസകൾ നേടിയെങ്കിലും ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുളള ഓസ്കര്‍ നേടിയത് അപ്രതീക്ഷിതമായാണ്. ‘ചരിത്രത്തിലെ ഏറ്റവും മോശം ഓസ്കര്‍ വിജയ ചിത്രം’ എന്നാണ് ഗ്രീന്‍ ബുക്കിനെ ലൊസാഞ്ചല്‍സ് ടൈംസ് പരാമര്‍ശിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്കാരം മഹര്‍ഷല അലി സ്വന്തമാക്കിയത് ന്യായീകരിക്കാന്‍ പറ്റുന്നതാണെങ്കിലും മികച്ച ചിത്രത്തിനുളള ഓസ്കറിന് ഗ്രീൻ ബുക്ക് അര്‍ഹമല്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.

Intro:Body:

ഗ്രീൻ ബുക്ക്; ഓസ്കർ നേടുന്ന ചരിത്രത്തിലെ ഏറ്റവും മോശം സിനിമ 

അമേരിക്കന്‍ വംശീയ ചിന്തയെ കുറിച്ച് ആവര്‍ത്തന വിരസവും മാറ്റമില്ലാത്തതുമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ആക്ഷേപം. 

91-ാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രത്തിനുളള സാധ്യതാ പട്ടികയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ചിത്രമായിരുന്നു ഗ്രീൻ ബുക്ക്. എന്നാല്‍ അവാർഡ് പ്രഖ്യാപിച്ചപ്പോൾ എ സ്റ്റാര്‍ ഈസ് ബോണ്‍, ബ്ലാക്‌ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്സഡി, ബ്ലാക് പാന്തര്‍, വൈസ്, റോമ, ദ ഫേവറൈറ്റ് എന്നീ ചിത്രങ്ങളെ പിന്തളളി ഗ്രീന്‍ ബുക്ക് പുരസ്കാരം സ്വന്തമാക്കി. 

1960കളില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു റോഡ് യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കന്‍-അമേരിക്കന്‍ പിയാനിസ്റ്റ് ആയ ഡോണ്‍ ഷിര്‍ലിയുടെ റോഡ് യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. മഹര്‍ഷെല അലിയാണ് ഷിര്‍ലിയായി വേഷമിട്ടത്. ഷിര്‍ലിയുടെ ബോഡിഗാര്‍ഡും കാര്‍ ഡ്രൈവറുമായ  ടോണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. വിഗ്ഗോ മോർട്ടൻസാണ് ടോണിയായി വേഷമിട്ടിരിക്കുന്നത്.

സംഗീത കച്ചേരിക്കായി എട്ടാഴ്ച നീളുന്ന യാത്രയാണ് ചിത്രത്തില്‍ കാണിക്കുന്നത്. കറുത്ത വര്‍ഗ്ഗക്കാരായ ആളുകള്‍ യാത്ര ചെയ്യുമ്പോള്‍ താമസിക്കാനുളള ഇടങ്ങളും ഹോട്ടലുകളും പ്രതിപാദിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ‘ഗ്രീന്‍ ബുക്ക്’ കൈയില്‍ വച്ചാണ് ഇരുവരുടേയും യാത്ര. യാത്രയുടെ തുടക്കത്തില്‍ വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കറുത്ത വര്‍ഗക്കാരന് നേരിടേണ്ടി വരുന്ന അക്രമങ്ങളും അപമാനങ്ങളും സഹിക്കുന്ന ഡോണ്‍ ഷിര്‍ലിയുമായി ടോണിക്ക് ആത്മബന്ധം വളരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ജീവന്‍. 

ഇരുവരുടേയും പ്രകടനം ഏറെ പ്രശംസകൾ നേടിയെങ്കിലും ഗ്രീന്‍ ബുക്ക് മികച്ച ചിത്രത്തിനുളള ഓസ്കര്‍ നേടിയത് അപ്രതീക്ഷിതമായാണ്. ‘ചരിത്രത്തിലെ ഏറ്റവും മോശം ഓസ്കര്‍ വിജയ ചിത്രം’ എന്നാണ് ഗ്രീന്‍ ബുക്കിനെ ലൊസാഞ്ചല്‍സ് ടൈംസ് പരാമര്‍ശിച്ചത്. 1996ല്‍ ക്രാഷ് എന്ന ചിത്രത്തിന് ഓസ്കര്‍ ലഭിച്ചതിന് ശേഷം പിന്നീട് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മോശം ചിത്രമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള പുരസ്കാരം മഹര്‍ഷല അലി സ്വന്തമാക്കിയത് ന്യായീകരിക്കാന്‍ പറ്റുന്നതാണെങ്കിലും ചിത്രം മികച്ച ചിത്രത്തിനുളള ഓസ്കറിന് അര്‍ഹമല്ലെന്നാണ് അഭിപ്രായം ഉയരുന്നത്. പീറ്റര്‍ ഫരേലി സംവിധാനം ചെയ്ത ചിത്രം നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.