മലയാളത്തിന്റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പിന്നിടുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി കൊച്ചിൻ ഹനീഫ എന്ന അതുല്യപ്രതിഭ ഓർമ്മയായത്. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയില്‍ ജീവിക്കുന്നു.
ചിരിയുടെ 'ആശാൻ' അരങ്ങൊഴിഞ്ഞിട്ട് ഒമ്പത് വർഷം - kochin haneefa malayalam actor
നിഷ്കളങ്ക ഹാസ്യമായിരുന്നു ഹനീഫയുടെ മുഖമുദ്ര. അദ്ദേഹത്തിന്‍റെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത, അത് കേട്ട് ചിരിക്കാത്ത ഒരു ദിനം പോലും മലയാളികൾക്ക് ഉണ്ടാകില്ല.
കൊച്ചിൻ ഹനീഫ
മലയാളത്തിന്‍റെ പ്രിയ നടൻ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പിന്നിടുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തി കൊച്ചിൻ ഹനീഫ എന്ന അതുല്യപ്രതിഭ ഓർമ്മയായത്. ഹാസ്യാത്മകമായ ആ മനസും ചിന്തയും അഭിനയവും ഇന്നും മലയാള സിനിമയില്‍ ജീവിക്കുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
വീഡിയോ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
വീഡിയോ
ഫയല്‍ ചിത്രം
---------- Forwarded message ---------
From: Kerala Desk <keraladesk@etvbharat.com>
Date: Sat, 2 Feb 2019 at 15:21
Subject: cochin haneefa
To: Kerala Desk <keraladesk@etvbharat.com>
From: Kerala Desk <keraladesk@etvbharat.com>
Date: Sat, 2 Feb 2019 at 15:21
Subject: cochin haneefa
To: Kerala Desk <keraladesk@etvbharat.com>
കൊച്ചിൻ ഹനീഫ ഒാർമയായിട്ട് ഒമ്പത് വർഷം
മലയാളത്തിന്റെ പ്രിയനടൻ കൊച്ചിൻ ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വർഷം പിന്നിടുന്നു. 2010 ഫെബ്രുവരി രണ്ടിനാണ് മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തിക്കൊണ്ട് കൊച്ചിൻ ഹനീഫ എന്ന അതുല്യപ്രതിഭ ഒാർമയായത്. ഇന്നും മലയാള സിനിമയിൽ കൊച്ചിൻ ഹനീഫയുടെ വിടവ് നികത്താൻ മറ്റൊരാളില്ല എന്നതാണ് സത്യം.
എഴുപതുകളുടെ അവസാനമാണ് കൊച്ചിൻ ഹനീഫ സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം സെന്റ് ആര്‍ബട്സ് കോളജില്‍നിന്ന് ബോട്ടണി ബിരുദം നേടിയ ഹനീഫയെ വീട്ടുകാര്‍ സര്‍ക്കാര്‍ ജോലിയ്ക്കായി നിര്‍ബന്ധിച്ചെങ്കിലും സിനിമാമോഹങ്ങളുമായി മദ്രാസിലെത്തുകയായിരുന്നു. ദീര്‍ഘകാലത്തെ ചെന്നൈ വാസത്തിനിടയില്‍ തമിഴ് സിനിമയിലെ പ്രഗല്‍ഭരുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ശിവാജി ഗണേശന്‍, കമലാഹാസന്‍, കരുണാനിധി തുടങ്ങിയ വമ്പന്‍മാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. പക്ഷേ ആ ബന്ധങ്ങളെ സ്വന്തം ആവശ്യത്തിന് അദ്ദേഹം ഉപയോഗിച്ചില്ല. പിന്നീട് സിനിമയിലെത്തിയപ്പോള്‍ ശിവാജിയുടെ ഏറ്റവും അടുത്ത സുഹൃത്തായി.
അഭിനയജീവിതത്തിന്റെ തുടക്കത്തിൽ വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നതെങ്കിലും പിന്നീട് ഹാസ്യനടനായാണ് ഹനീഫ പേരെടുത്തത്. കൊടുംവില്ലനായി സിനിമകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് 'മൂന്നുമാസങ്ങൾക്കു മുമ്പ്' എന്ന സൂപ്പർഹിറ്റ് ചിത്രം അദ്ദേഹം സംവിധാനം ചെയ്തത്. ഒരു സന്ദേശം കൂടി, ആണ്‍കിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു .ആറ് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തു. കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി എന്നിവയുടെ തിരക്കഥാകൃത്തായി. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പഞ്ചാബി ഹൗസ്, ചന്ദ്രലേഖ, ഈ പറക്കും തളിക, മഴത്തുള്ളിക്കിലുക്കം, മീശമാധവൻ, സി. ഐ.ഡി മൂസ എന്നിങ്ങനെ എണ്ണമറ്റ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു.
നിഷ്കളങ്ക ഹാസ്യമാണ് കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. മലയാളത്തിലെ ഹിറ്റ് കോമഡികളിൽ പലതും ഇപ്പോഴും കൊച്ചിൻ ഹനീഫയുടെ പേരിലുള്ളതാണ്. കൊച്ചിൻ ഹനീഫയുടെ ഒരു സംഭാഷണമെങ്കിലും കേൾക്കാത്ത, അതുകേട്ട് ചിരിക്കാത്ത ഒരു ദിനം പോലും ഒരു മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല എന്നുതന്നെ പറയാം.
കമലാഹാസനൊപ്പം അഭിനയിച്ച മഹാനദിയിലെ പ്രകടനം ദക്ഷിണേന്ത്യ മുഴുവന്‍ അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. വിജയ്, വിക്രം, അജിത്ത്, രജനികാന്ത് തുടങ്ങിയ ഒട്ടനവധി താരങ്ങളോടൊപ്പം തമിഴില്‍ അഭിനയിച്ചു. ശങ്കർ സിനിമകളിലെ സ്ഥിര സാനിധ്യമായിരുന്നു ഹനീഫ. താരജാഡകളില്ലാതെ, വിവാദങ്ങൾ സൃഷ്ടിക്കാതെ, ആരേയും വേദനിപ്പിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം. അരങ്ങൊഴിഞ്ഞിട്ട് ഒമ്പത് വർഷമായെങ്കിലും ആശാനേ..എന്ന ഹാസ്യംകലർന്ന നിഷ്കളങ്കമായ വിളി കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ കാതിൽ മുഴങ്ങിക്കേൾക്കും.
Last Updated : Feb 2, 2019, 11:49 PM IST