ETV Bharat / sitara

പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ

ജയറാമിനെ നായകനാക്കി കണ്ണൻ താരമക്കുളം ഒരുക്കുന്ന നാലാമത്തെ ചിത്രാണ് പട്ടാഭിരാമൻ. ഫുഡ് ഇൻസ്പെക്ടറായാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്.

p thilothaman
author img

By

Published : Aug 28, 2019, 3:18 PM IST

ജയറാം-കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പട്ടാഭിരാമനെ’ അഭിനന്ദിച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി തിലോത്തമൻ. പട്ടാഭിരാമൻ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും പുതുമയാർന്ന പ്രമേയമാണ് ചിത്രത്തിന്‍റേതെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു.

‘സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിർമിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാർന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ച് പറയുന്നു,’ മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങൾ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തിൽ ഞങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രശംസ തങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണെന്നും ഇത് സിനിമയുടെ വലിയ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും സംവിധായകൻ കണ്ണൻ താമരക്കുളം വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.