തിരുവനന്തപുരം: 44മത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ആണ് മികച്ച ചിത്രം. മൂത്തോൻ ഒരുക്കിയ ഗീതു മോഹൻദാസ് മികച്ച സംവിധായികയും പ്രധാന വേഷം ചെയ്ത നിവിൻ പോളി മികച്ച നടനുമായി. പ്രതി പൂവൻകോഴി എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്ത മഞ്ജുവാര്യരാണ് മികച്ച നടി. അസോസിയേഷൻ പ്രസിഡന്‍റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂർ ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സമഗ്രസംഭാവനയ്‌ക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം സംവിധായകൻ ഹരിഹരനും റൂബി ജൂബിലി പുരസ്കാരം മമ്മൂട്ടിക്കും സമ്മാനിക്കും. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ബിരിയാണിയുടെ രചന നിർവഹിച്ച സജിൻ ബാബുവിനാണ്. ശ്യാമരാഗം എന്ന ചിത്രത്തിലൂടെ റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായി. എവിടെ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ ഔസേപ്പച്ചൻ ആണ് മികച്ച സംഗീത സംവിധായകൻ. മികച്ച പിന്നണി ഗായകനായി വിജയ് യേശുദാസിനെയും പിന്നണിഗായികയായി മഞ്ജരിയെയും തെരഞ്ഞെടുത്തു. ജെല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ മികച്ച ഛായാഗ്രാഹകനായി. തണ്ണീർമത്തൻ ദിനങ്ങൾ ആണ് മികച്ച ജനപ്രിയ ചിത്രം. സംവിധാനമികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം ലൂസിഫർ ഒരുക്കിയ പൃഥ്വിരാജിനാണ്.
മറ്റ് പ്രധാന പുരസ്‌കാരങ്ങള്‍
മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: റഹ്മാൻ ബ്രദേഴ്സ്
മികച്ച സഹനടൻ: വിനീത് ശ്രീനിവാസൻ (തണ്ണീർ മത്തൻ ദിനങ്ങൾ), ചെമ്പൻ വിനോദ് (ജെല്ലിക്കെട്ട് പൊറിഞ്ചു മറിയം ജോസ് )
മികച്ച സഹനടി: സ്വാസിക (വാസന്തി)
മികച്ച ബാലതാരം: മാസ്റ്റർ വാസുദേവ് സജീഷ് (കള്ളനോട്ടം) , ബേബി അനാമിക ആർ എസ് (സമയയാത്ര)
മികച്ച ചിത്രസന്നിവേശകൻ: സംജിത് അഹമ്മദ് (ലൂസിഫർ)
മികച്ച ശബ്ദലേഖനം: ആനന്ദ് ബാബു (തുരീയം, ഹുമാനിയ)
മികച്ച കലാസംവിധായകൻ: ദിലീപ് നാഥ് (ഉയരെ)
മികച്ച മേക്കപ്പ്മാൻ: സുബി ജോഹാൾ, രാജീവ് സുബ്ബ (ഉയരെ)
മികച്ച വസ്ത്രാലങ്കാരം: മിഥുൻ മുരളി (ഹുമാനിയ)