മഹേഷ് നാരായണന്‍ - ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ടെലഗ്രാമിൽ വന്നത്. റിലീസായി മിനിട്ടുകള്‍ക്കകം ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്‍റെ പതിപ്പുകള്‍ പ്രചരിച്ചു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്. 20 കിലോയോളം ശരീരഭാരം കുറച്ച് വ്യത്യസ്‌ത ഗെറ്റപ്പിൽ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലികില്‍ ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് 27 കോടിയോളം മുതൽമുടക്കുള്ള മാലിക് നിർമിച്ചിരിക്കുന്നത്.
read more:മാലിക്കിലെ ലിറിക്കല്‍ ഗാനം പുറത്ത് ;ആലാപനം ചിത്രയും സൂരജ് സന്തോഷും ചേർന്ന്
സനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മെയ് 14ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന മാലിക് അടച്ചുപൂട്ടലിനെ തുടര്‍ന്നാണ് ആമസോണ്‍ പ്രൈമിലൂടെ എത്തിയത്.
ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ ഹിറ്റ് കൂട്ടുകെട്ടായി മാറിയ സംവിധായകനും നടനും ഒരുമിക്കുന്ന മാലികില്‍ വൻ മേക്കോവറിലാണ് ഫഹദ് എത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട സുലൈമാൻ മാലികിന്‍റെ ലുക്കിനായി തനിക്ക് പ്രചോദനമായത് അച്ഛനും സംവിധായകനുമായ ഫാസിലാണെന്ന് നടന്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.