മലയാളത്തിൻ്റെ പ്രിയതാരം ഫഹദ് ഫാസിലും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘സൂപ്പര്‍ ഡീലക്‌സ്’ മാർച്ച് 29ന് തിയറ്ററുകളിലേക്ക്. വിജയ് സേതുപതി തന്നെയാണ് റിലീസ് തിയ്യതി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിൻ്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമെന്നും സേതുപതി അറിയിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ നായകനായെത്തിയ വേലൈക്കാരനിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടുകയും തമിഴ് നാട്ടിൽ താരത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.
- " class="align-text-top noRightClick twitterSection" data="">
ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശില്‍പ്പ എന്ന ട്രാന്‍സ് ജെൻഡർ സ്ത്രീയെയാണ് സേതുപതി അവതരിപ്പിക്കുന്നത്. താരത്തിൻ്റെ സ്ത്രീ വേഷത്തിലുള്ള ആദ്യപോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. സമന്ത അക്കിനേനി, രമ്യ കൃഷ്ണന്‍, മിസ്കിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പി. സി ശ്രീറാമാണ്.