ഒളിച്ചോടുമ്പോൾ ഫേസ്ബുക്കിൽ ലൈവിടുന്നത് ഇപ്പോൾ ട്രെൻഡ് ആയിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരം നിരവധി വീഡിയോകൾ നമ്മളെല്ലാം കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ മറ്റൊരു ഫേസ്ബുക്ക് ലൈവ് ഒളിച്ചോട്ടത്തിൻ്റെ വീഡിയോയും കൂടി പുറത്തുവന്നിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
സുഖിയൻ എന്ന വെബ് ചാനൽ ഇറക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെബ് ചാനലിൻ്റെ ഒരു വീഡിയോയിൽ യുവാക്കൾക്കിടയിലെ ഇത്തരം പ്രവണതകളാണ് പ്രമേയം. ഒളിച്ചോടുന്ന കാമുകനും കാമുകിയും ഫേസ്ബുക്ക് ലൈവ് വരുന്നതായാണ് തുടക്കം. പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും വീഡിയോ കാണാൻ ഇടവരുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവം കൊള്ളാമെങ്കിലും ക്ളൈമാക്‌സ് ഭയങ്കര ദുരന്തമായിപ്പോയെന്നാണ് വീഡിയോ കണ്ടവരുടെ കമൻ്റ്.
കെ. ജയമോഹനാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനപ്രിയ രമേശ്, സനൂപ് ആരക്കുന്നം, ഡിബിന്‍ രമണന്‍, ജയമോഹന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.