സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയ മീ റ്റൂ മൂവ്മെൻ്റില്‍ ഏറ്റവും പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്ബ്രീട്ടീഷ് നടി എസ്മേ ബിയാങ്കേ.തനിക്ക് നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെപ്പറ്റി ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പുറത്ത് പറഞ്ഞത്. ലോക പ്രശസ്ത വെബ് സീരിസായ ഗെയിം ഓഫ് ത്രോണ്‍സിൻ്റെ ആദ്യ മൂന്ന് സീസണുകളില്‍ അഭിനയിച്ച നടിയാണ് എസ്‌മെ ബിയാങ്കോ.
കാമുകനാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നാണ് എസ്മേ പറയുന്നത്. ശരീരത്തിൽ അടികൊണ്ട പാടുകളുടെ ചിത്രവും ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ''ഇതെൻ്റെ ശരീരമാണ്. ഇതിൽ നിങ്ങൾ കാണുന്ന മുറിവുകൾ സത്യമാണ്. എനിക്ക് കിട്ടിയ ചാട്ടവാറ് കൊണ്ടുള്ള അടികളുടെ ചിത്രങ്ങൾ 'ആർട്ട്' എന്ന പേരിൽ എടുത്ത് വച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി എന്നെ വേട്ടയാടുന്ന പേടി സ്വപ്‌നങ്ങളെയും മാനസിക വ്യതിയാനങ്ങളെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു. ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ്.
വർഷങ്ങൾക്ക് മുമ്പ് എൻ്റെ പിറന്നാളിന് എടുത്ത ചിത്രമാണിത്. എന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട, ഞാൻ ഉറങ്ങാതിരുന്ന ദിവസം. വളരെക്കുറച്ച് ഭക്ഷണം കൊണ്ട് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്. ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം തളർന്നിരുന്നു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. ഈ ചിത്രം അവൻ എനിക്ക് പിറന്നാൾ സമ്മാനം നൽകുന്നതാണ് (രണ്ടാമത്തെ ചിത്രം). മുഖത്ത് ചിരിയുണ്ടെങ്കിലും എൻ്റെ ഉള്ളിലെ ഭയം കണ്ണുകളിൽ കാണാം. അതിന് ശേഷം ഞങ്ങൾ അത്താഴത്തിന് പുറത്തുപോയി. ആ വൈകുന്നേരം മുഴുവൻ അവൻ എന്നെ ശകാരിച്ചുകൊണ്ടിരുന്നു. അവന് പുറത്ത് പോകാന്‍ ഇഷ്ടമല്ല. അതിൻ്റെ പേരിലായിരുന്നു ശകാരം. എനിക്ക് അന്നും ഇന്നും അത് ശരിയായി തോന്നുന്നില്ല.''
'ഐ ആം നോട്ട് ഓക്കേ' എന്ന ഹാഷ് ടാഗോടെയാണ് താരത്തിൻ്റെ പോസ്റ്റ്. ഇങ്ങനെയാരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ കാണിച്ച എസ്മെയുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">