ETV Bharat / sitara

കാത്തിരിപ്പിന് വിരാമം; 'എന്നൈ നോക്കി പായും തോട്ട' തിയേറ്ററുകളിലേക്ക് - goutham menon

ചിത്രത്തിന് ഫെബ്രുവരിയില്‍ യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

കാത്തിരിപ്പിന് വിരാമം; 'എന്നൈ നോക്കി പായും തോട്ട' തിയേറ്ററുകളിലേക്ക്
author img

By

Published : Jul 10, 2019, 7:56 PM IST

മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ധനുഷ് ചിത്രം 'എന്നൈ നോക്കി പായും തോട്ട' തിയേറ്ററുകളിലേക്ക്. ജൂലൈ ഇരുപത്തിയാറിന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും. ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രത്തില്‍ മേഘ്ന ആകാശാണ് നായിക.

2016 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ഗൗതം മേനോന്‍റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗാ എന്‍റർടെയ്ൻമെന്‍റ്സും എക്സേപ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്‌സും ചേർന്നാണ് നിർമ്മിച്ചത്. ചിത്രത്തിലെ 'മറുവാർത്തൈ പേസാതെ' എന്ന ഗാനം യുവാക്കൾക്കിടയില്‍ തരംഗമായിരുന്നു. ഡർബുക്ക ശിവ സംഗീതം നല്‍കിയ ഗാനം ഒരു കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ചിത്രത്തിന്‍റെ റിലീസ് ഇത്രയും വൈകിയതെന്നാണ് റിപ്പോർട്ടുകൾ.

വിക്രമിനെ നായകനാക്കി 'ധ്രുവനച്ചത്തിരം' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഇപ്പോൾ ഗൗതം മേനോൻ. ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നിരുന്നെങ്കിലും റിലീസ് സംബന്ധിച്ച വിഷയങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.