ETV Bharat / sitara

ഒറ്റദിനം കൊണ്ട് ദുല്‍ഖറിന്‍റെ 'പകലിരവുകള്‍'ക്ക് ഒരു മില്യണിലേറെ കാഴ്‌ചക്കാര്‍

കുറുപ്പിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്

author img

By

Published : Nov 2, 2021, 3:58 PM IST

ent  Dulquer Salmaan s Kurup video song get 1 million views  Kurup video song get 1 million views  'പകലിരവുകള്‍' ക്ക് 1 മില്യണ്‍ കാഴ്‌ച്ചക്കാര്‍  ദുല്‍ഖറിന്‍റെ 'പകലിരവുകള്‍'  Dulquer Salmaan  Kurup  Dulquer Salmaan Kurup  Kurup video song  Kurup song  Pakaliravukal song  video song  trending  latest news  news  songs  top song  song  top songs  view  top views  ETV
1 ദിവസം കൊണ്ട് ദുല്‍ഖറിന്‍റെ 'പകലിരവുകള്‍' ക്ക് 1 മില്യണ്‍ കാഴ്‌ച്ചക്കാര്‍

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിലെ 'പകലിരവുകള്‍' എന്ന ഗാനമാണ് റിലീസ് ചെയ്‌തത്. പുറത്തിറങ്ങി ഒരു ദിവസം തികയും മുമ്പേ ഒരു മില്യണ്‍ ആളുകളാണ് ഗാനം കണ്ടിരിക്കുന്നത്.

22 മണിക്കൂര്‍ പിന്നിടുമ്പോള്‍ 12,01,271 പേരാണ് 'പകലിരവുകളു'ടെ കാഴ്‌ചക്കാര്‍. ഇതിനോടകം തന്നെ 82,000 ലൈക്കുകള്‍ നേടിയ ഗാനത്തിന് നിരവധി കമന്‍റുകളും ലഭിച്ചിട്ടുണ്ട്. തിയേറ്റര്‍ റിലീസ് ആവുന്നതിന്‍റെ സന്തോഷത്തിലാണ് ഒരു കൂട്ടരെങ്കില്‍ ഇനിയും കുറുപ്പിനായി കാത്തിരിക്കാന്‍ വയ്യെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

അതേസമയം യഥാര്‍ഥ ജീവിതത്തതിലെ വില്ലന്‍ ഒടുവില്‍ നായകന്‍ ആവാതിരുന്നാല്‍ മതിയെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടു പോയ ചിത്രം നവംബര്‍ 12നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഒടിടി റിലീസ് വേണ്ടെന്നുവച്ച് തിയേറ്റര്‍ റിലീസിന് തിരഞ്ഞെടുത്ത ചിത്രത്തിന് മികച്ച വരവേല്‍പ്പ് നല്‍കാന്‍ കാത്തിരിക്കുകയാണ് ആരാധകരും തിയേറ്റര്‍ ഉടമകളും.

കേരളത്തില്‍ മാത്രം 400 ലേറെ തിയേറ്ററുകളിലാണ് കുറുപ്പ് പ്രദര്‍ശനത്തിനെത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. കേരളം, മുംബൈ, അഹമ്മദാബാദ്. ദുബായ് എന്നിവിടങ്ങളിലായി ആറ് മാസമായിരുന്നു ചിത്രീകരണം.

  • " class="align-text-top noRightClick twitterSection" data="">

Also Read: ഫേസ്ബുക്ക് പേജ് നീക്കം ചെയ്‌ത് ജോജു ജോര്‍ജ്?

ശോഭിത ധൂലിപാലയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. നിവിന്‍ പോളി ചിത്രം മൂത്തോനിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. ദുല്‍ഖര്‍, ശോഭിത എന്നിവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്‌ന്‍, പി ബാലചന്ദ്രന്‍, വിജയരാഘവന്‍, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

35 കോടി രൂപ മുതല്‍മുടക്കിലൊരുങ്ങുന്ന കുറുപ്പ്, ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്‌ജറ്റ് ചിത്രമാണ്. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രം 'സെക്കന്‍റ് ഷോ' യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്‍റെയും സംവിധായകന്‍.

ദുല്‍ഖറിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വേഫാറര്‍ ഫിലിംസും എം സ്‌റ്റാര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ജിതിന്‍ കെ.ജോസാണ്. ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.