ETV Bharat / sitara

ദുൽഖറിന്‍റെ വാഹന കമ്പത്തിലേക്ക് മെഴ്‌സിഡെസ് ബെന്‍സും - ദുൽഖർ സൽമാൻ വാർത്ത

2.45 കോടി രൂപ വിലയുള്ള മെഴ്‌സിഡെസ് ബെന്‍സാണ് ദുൽഖർ സൽമാൻ പുതിയതായി സ്വന്തമാക്കിയത്.

dulquer salmaan bought mercedes benz news latest  dulquer salmaan latest news  dulquer salmaan new vehicle news  dulquer salmaan olive colour bens news  മെഴ്‌സിഡെസ് ബെന്‍സ് പുതിയ വാർത്ത  മെഴ്‌സിഡെസ് ബെന്‍സ് ദുൽഖർ വാർത്ത  ദുൽഖർ സൽമാൻ വാർത്ത  ദുൽഖർ സൽമാൻ ഒലീവ് കാർ വാർത്ത
ദുൽഖർ
author img

By

Published : Aug 1, 2021, 7:55 PM IST

ജൂലൈ 27നായിരുന്നു തെന്നിന്ത്യയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്‍റെ ജന്മദിനം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ തിരക്കിലാണ് യുവതാരം.

കേരളം കുഞ്ഞിക്ക എന്നുവിളിക്കുന്ന ദുൽഖറിന്‍റെ വാഹനങ്ങളോട് താല്‍പര്യവും ആരാധകർക്കിടയിൽ ശ്രദ്ധേയമാണ്. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങി വാഹനങ്ങളുടെ വമ്പൻ ശേഖരമാണ് താരത്തിനുള്ളത്. പുതിയതായി നടന്‍റെ വാഹന കമ്പത്തിന് കൂട്ടായി എത്തിയിരിക്കുന്നത് മെഴ്‌സിഡെസ് ബെന്‍സ് ആണ്.

More Read: മൃണാൾ താക്കൂർ തെലുങ്കിലേക്ക്; അരങ്ങേറ്റം ദുൽഖർ ചിത്രത്തിലൂടെ

ജി 63 എഎംജി എന്ന മോഡലിലുള്ള പുതുപുത്തന്‍ മെഴ്‌സിഡെസ് ബെന്‍സിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള ദുല്‍ഖറിന്‍റെ പുതിയ വാഹനത്തിന് ഇന്ത്യൻ വിപണിയിൽ 2.45 കോടി രൂപയാണ് വില.

6.1 കി.മീ./ലിറ്റര്‍ മൈലേജുള്ള ഈ വാഹനം ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.