സംവിധായകൻ ലാൽ ജോസിന്‍റെ മകൾ ഐറിൻ മേച്ചേരിയുടെ വിവാഹ ചടങ്ങുകളിൽ തിളങ്ങി ദിലീപിന്‍റെ മകൾ മീനാക്ഷി. ഞായറാഴ്ച തിരുവനന്തപുരത്തെ സെന്‍റ് ജോർജ് കത്തീഡ്രൽ പളളിയിൽ നടന്ന വിവാഹത്തിലും വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിലും ദിലീപും മകളും പങ്കെടുത്തു.
വിവാഹ റിസപ്ഷനിൽ കരിം പച്ച ഡിസൈനർ സാരിയുടുത്താണ് മീനാക്ഷി എത്തിയത്. ലളിതമായ മേക്കപ്പും സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും മീനാക്ഷിയെ കൂടുതല്‍ സുന്ദരിയാക്കി. വളരെ വിരളമായെ മീനാക്ഷി പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ളൂ. ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ് മീനാക്ഷി ഇപ്പോൾ.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ മെയ് 26ന് തൃശൂരില്‍ വച്ചായിരുന്നു ഐറിന്‍റെയും ജോഷ്വാ മാത്യുവിന്‍റെയും വിവാഹ നിശ്ചയം. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, കാവ്യ മാധവന്‍, നവ്യ നായര്‍, ഹരീശ്രീ അശോകന്‍, അനുശ്രീ, ആന്‍ അഗസ്റ്റിന്‍, ലെന സംവിധായകരായ കമല്‍, സിബി മലയില്‍ തുടങ്ങിയവർ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലാല്‍ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീന്‍ എന്നൊരു മകള്‍ കൂടിയുണ്ട്.