മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. ടെലിവിഷൻ താരങ്ങളായി പിന്നീട് സിനിമയിലെത്തിയ ഇവർ ഏറ്റവും നല്ല ജോഡി കൂടിയാണ്. സിനിമാല എന്ന പരിപാടിയിലൂടെ എത്തി പിന്നീട് പ്രശസ്തരായെങ്കിലും ഇരുവരുടേയും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയില്ല എന്നതും എടുത്ത് പറയേണ്ടതാണ്. ഇവർ ഒരുമിച്ചുള്ള കോമഡി സ്കിറ്റുകളും മറ്റും പ്രേക്ഷകരെ എപ്പോഴും പൊട്ടിച്ചിരിപ്പിച്ചിട്ടേയുള്ളു.
- " class="align-text-top noRightClick twitterSection" data="">
നിരവധി പേരാണ് ഇതിന് താഴെ കമൻ്റുകളുമായി എത്തിയത്. ധര്‍മജനേയും പിഷാരടിയേയും കളിയാക്കിയും അഭിനന്ദിച്ചും കമൻ്റുകള്‍ നിറഞ്ഞു. ‘മെയ്ഡ് ഫോര്‍ ഈച്ച് അദര്‍’ എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പിഷാരടിയെ കാണാന്‍ ബ്രിട്ടീഷ് ഗായകനായ ഫ്രെഡ്ഡി മെര്‍ക്കുറിയെ പോലെയുണ്ടെന്നാണ് ഒരു വിരുതൻ്റെ കമൻ്റ്. ‘ബെസ്റ്റ് കപ്പിള്‍ ഓഫ് ദ ഇയര്‍’ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും പ്രണയദിനത്തിലെ ഈ വ്യത്യസ്തമായ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.