എറണാകുളം: ഗൂഢാലോചന കേസില്‍ ദിലീപിനെതിരായ നിര്‍ണായക തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചത്. നിർണായക തെളിവുകളും രേഖകളും ഉൾപ്പടെ മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Crucial proofs against Dileep submitted: റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാമെന്ന് പ്രോസിക്യൂഷൻ ഇന്ന് രാവിലെ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍റെ ആവശ്യത്തെ തുടർന്ന് കോടതി അടുത്ത ബുധനാഴ്‌ചയിലേക്ക് മാറ്റിയിരുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
ഇത് കോടതിയെ ബോധിപ്പിക്കുന്നതിനാവശ്യമായ നിർണായക തെളിവുകളാണ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. കോടതിയിൽ സമർപ്പിച്ച രേഖകൾ ഉൾപ്പടെ പരിശോധിച്ചായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ ഒന്നാം പ്രതിയാക്കി വധ ഗൂഢാലോചന കേസ് റജിസ്‌റ്റർ ചെയ്‌തത്. സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു, അപ്പു, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പടെ ആറു പേർ ഈ കേസിൽ പ്രതികളാണ്.
Also Read: 'എന്‍റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്'; ശ്വേതയ്‌ക്കെതിരെ നരോത്തം മിശ്ര