ഹൈദരാബാദ്: ടോളിവുഡിനെ പിടിച്ചുലച്ച് കൊവിഡ് വ്യാപനം. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ കൊറോണ കേസുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാന അഭിനേതാക്കളില്‍ പലരും കൊറോണ പോസിറ്റീവ് ആണ്.
ടോളിവുഡ് സൂപ്പർ സ്റ്റാർ മഹേഷ് ബാബു, അദ്ദേഹത്തിന്റെ അനിയത്തി ശിൽപ ഷിരോദ്കർ, ബഹുമുഖ നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ മഞ്ചു ലക്ഷ്മി, സഹോദരൻ മഞ്ചു മനോജ്, നടി മീന, നടൻ നിതിന്റെ ഭാര്യ ശാലിനി എന്നിവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ പോസിറ്റീവായി. ഇവരെല്ലാം സ്വന്തം വീടുകളില്‍ ക്വാറന്റൈനിലാണ്.
ALSO READ: ഇര്ഫാന് ഖാന്റെ ഓര്‍മകളില്‍ ബോളിവുഡ് ലോകം..
'ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും സ്വയം പരിശോധന നടത്താൻ അഭ്യർത്ഥിക്കുന്നു. വാക്സിനേഷൻ എടുക്കാത്ത എല്ലാവരോടും ഉടൻ വാക്സിന് എടുക്കാന്‍ ഞാൻ അഭ്യർത്ഥിക്കുന്നു. കാരണം, അത് ഗുരുതരമായ രോഗലക്ഷണങ്ങളുടെയും ആശുപത്രി വാസത്തിന്റെയും സാധ്യത കുറയ്ക്കും. ദയവായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതമായിരിക്കുക', മഹേഷ് ബാബു തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
കാൽമുട്ടിന് പരിക്കേറ്റ മഹേഷ് ബാബു ചികിത്സയ്ക്കായി അടുത്തിടെ ദുബായ് സന്ദർശിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ദുബായിൽ വിശ്രമത്തിലായിരുന്നു. ദുബായിൽ കുടുംബത്തോടൊപ്പമാണ് അദ്ദേഹം പുതുവർഷം ആഘോഷിച്ചത്.