കുഞ്ചാക്കോ ബോബന്‍ (Kunchacko Boban), ചെമ്പന്‍ വിനോദ് ജോസ് (Chemban Vinod Jose) എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഷറഫ് ഹംസ (Ashraf Hamza) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീമന്‍റെ വഴി' (Bheemante Vazhi). ചിത്രത്തില്‍ ചെമ്പന്‍ വിനോദിന്‍റെ ഭാര്യ മറിയം തോമസും (Mariam Thomas) വേഷമിടുന്നു. 'ഭീമന്‍റെ വഴി' മറിയം തോമസിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ്.
ചിത്രത്തിലെ മറിയം തോമസിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ ചെമ്പന്‍ വിനോദ് പുറത്തുവിട്ടിരിക്കുകയാണ്. തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ചെമ്പന്‍ വിനോദ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവെയ്‌ക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അടുത്തിടെ ചിത്രത്തിലെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. ട്രെയ്‌ലറിലും മറിയത്തിന്‍റെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബനെ പരിചയപ്പെടുത്തുന്ന ഭാഗത്തായാണ് ട്രെയ്‌ലറില്‍ മറിയത്തെ കാണിക്കുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. 'കാറ്റത്തൊരുത്തി' (Kaattathoruthi) എന്ന ഗാനമാണ് പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബന്‍, ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദിനി (Chinnu Chandni), വിന്‍സി അലോഷ്യസ് (Vincy Aloshious) എന്നിവരാണ് 4.59 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തിലുള്ളത്. മുഹ്‌സിന്‍ പരാരിയുടെ (Muhsin Parari) വരികള്‍ക്ക് വിഷ്‌ണു വിജയുടെ (Vishnu Vijay) സംഗീതത്തില്‍ അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'തമാശ' (Thamaasha) എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ (Ashraf Hamza) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭീമന്‍റെ വഴി'. നടനും നിര്‍മ്മാതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അങ്കമാലി ഡയറീസിന് (Angamaly Diaries)ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്.
ജിനു ജോസഫ്, മേഘ തോമസ്, ചിന്നു ചാന്ദ്‌നി, നിര്‍മ്മല്‍ പാലാഴി, വിന്‍സി അലോഷ്യസ്, ബിനു പപ്പു, ശബരീഷ് വര്‍മ, ഭഗത് മാനുവല്‍, ദിവ്യ എം നായര്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. സുരാജ് വെഞ്ഞാറമ്മൂട് (Suraj Venjaramoodu) അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടും.
ചെമ്പന്‍ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും (Chembosky Motion Pictures) ആഷിഖ് അബുവിന്‍റെ (Aashiq Abu) ഒപിഎം (OPM Cinemas) സിനിമാസും ചേര്‍ന്നാണ് നിര്‍മാണം.
ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം അഖില്‍ രാജ് ചിറയിലും, എഡിറ്റിങ് നവാഗതനായ നിസാം കാദിരിയും നിര്‍വഹിക്കുന്നു. ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്റുകളിലെത്തും (Bheemante Vazhi release). കേരളത്തില്‍ 130ഓളം തിയേറ്ററുകളിലായാണ് റിലീസ്.
Also Read: Shalini Ajith birthday | പിറന്നാള്‍ നിറവില്‍ ശാലിനി അജിത്