ETV Bharat / sitara

'ജീവിതത്തിലെ ഏറ്റവും മോശം ദിവസം.. പാട്ടിന്‍റെ ട്രാക്കുകള്‍ നഷ്‌ടപ്പെട്ടു'; BTS ആരാധകരെ നിരാശരാക്കി ആര്‍എം

ബിടിഎസ് (BTS) പുറത്തിറക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പാട്ടിന്‍റെ ഫയല്‍ നഷ്‌ടപ്പെട്ടു. കമ്പ്യൂട്ടറിലെ ചില ഡോക്യുമെന്‍റുകള്‍ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുതിയ പാട്ടിന്‍റെ ഫയലുകള്‍ ഡിലീറ്റ് ആയിപ്പോവുകയായിരുന്നു.

sitara  BTS Accidently deletes upcoming audio files  BTS RM deletes album  BTS RM  BTS RM Accidently deletes upcoming audio files  BTS ആരാധകരെ നിരാശരാക്കി ആര്‍എം  ബിടിഎസ് പാട്ടിന്‍റെ അറുപതോളം ട്രാക്കുകള്‍ നഷ്‌ടപ്പെട്ടു  BTS  BTS music band
'ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു..പാട്ടിന്‍റെ അറുപതോളം ട്രാക്കുകള്‍ നഷ്‌ടപ്പെട്ടു'; BTS ആരാധകരെ നിരാശരാക്കി ആര്‍എം
author img

By

Published : Nov 16, 2021, 12:39 PM IST

കൊറിയന്‍ സംഗീത ബാന്‍ഡ് ബിടിഎസ് (BTS) എന്നാല്‍ യുവാക്കള്‍ക്ക് ഹരമാണ്. ലോകമൊട്ടാകെ ആരാധകരുള്ള സംഗീത ബാന്‍ഡ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പുറത്തിറക്കാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന പാട്ടിന്‍റെ ഫയല്‍ നഷ്‌ടപ്പെട്ട വിവരമാണ് ബാന്‍ഡ് പുറത്തുവിട്ടിരിക്കുന്നത്.

ബിടിഎസ് താരം ആര്‍എം ആണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കമ്പ്യൂട്ടറിലെ ചില ഡോക്യുമെന്‍റുകള്‍ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുതിയ പാട്ടിന്‍റെ ഫയലുകളും ഡിലീറ്റ് ആയിപ്പോവുകയായിരുന്നു. കടുത്ത നിരാശയോടെ താരം ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

പൂര്‍ണമായും തന്‍റെ ഭാഗത്ത് നിന്നുണ്ടായ അബദ്ധമാണെന്ന് സമ്മതിച്ചു കൊണ്ടാണ് ആര്‍എം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ പാട്ട് നശിച്ചുപോയെന്നും ഇനിയൊരു വീണ്ടെടുപ്പില്ലെന്നും താരം കുറിച്ചു. 'തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു. പാട്ടിന്‍റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്‌ടപ്പെട്ടു. അതുകൊണ്ട് തന്നെ ഇനി ആ പാട്ടിനെ പുനസൃഷ്‌ടിക്കുക സാധ്യമല്ല.'_ആഎം കുറിച്ചു.

ഗായകനും സംഗീത സംവിധായകനുമായ ആര്‍എമ്മിന്‍റെ ഈ വാക്കുകള്‍ നിമിഷ നേരം കൊണ്ട് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. തുടര്‍ന്ന് നിരവധി പേര്‍ താരത്തിന് ആശ്വാസമോകി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

Also Read: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.