ETV Bharat / sitara

ഒറ്റ ഫ്രെയിമില്‍ ഡയറക്ടറും ആക്ടറും ; ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടൻ - മോഹൻലാൽ

ബ്രോ ഡാഡി നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂര്‍

ഒറ്റ ഫ്രേമിൽ ഡയറക്ടറും ആക്ടറും  ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടൻ  supriya menon shares photo of mohanlal and prithviraj says brodaddy shooting starts soon  brodaddy  supriya menon  mohanlal  prithviraj  ബ്രോ ഡാഡി  മോഹൻലാൽ  പൃഥ്വിരാജ്
ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടൻ
author img

By

Published : Jul 11, 2021, 7:38 PM IST

മോഹൻലാലും പൃഥ്വിയും വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. സംവിധായകനും നടനും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോൻ. മോഹൻലാലിനെ നായകനാക്കി ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്ന സൂചനയാണ് ചിത്രത്തിലൂടെ സുപ്രിയ പങ്കുവയ്ക്കുന്നത്.

ഫോൺ സ്ക്രീനിലേക്ക് ആകാംക്ഷയോടെ നോക്കുന്ന പൃഥ്വിയും തൊട്ടരുകിൽ നിന്ന് നടന്‍റെ ഫോണിലേക്ക് നോക്കുന്ന മോഹൻലാലുമാണ് ചിത്രത്തിൽ ഉള്ളത്. #RollingSoon എന്ന കാപ്ഷനും സുപ്രിയ ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

രണ്ട് ദിവസം മുൻപ് ഡയറക്ടർ സർ ബ്രോ ഡാഡിയുടെ വർക്കിലാണെന്ന് കുറിച്ച് പൃഥ്വിരാജിന്‍റെ മറ്റൊരു ഫോട്ടോ സുപ്രിയ പങ്കുവച്ചിരുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജും ബ്രോ ഡാഡിയിൽ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ബ്രോ ഡാഡി ഒരു രസകരമായ കുടുംബചിത്രമാണെന്നാണ് പൃഥ്വി പറഞ്ഞിരിക്കുന്നത്.

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ മാറി ഷൂട്ടിങ് അനുമതി ലഭിച്ചാലുടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അനുമതി വൈകിയാൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലേക്ക് ഷൂട്ടിങ് മാറ്റാനും പദ്ധതിയുണ്ട്.

Also Read: അക്ഷയ് കുമാർ ചിത്രം ബെൽബോട്ടത്തിന്‍റെ റിലീസ് നീണ്ടേക്കും

ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിർമാണം നിർവഹിക്കുന്നത്. കല്യാണി, പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും സിനിമയിലുണ്ടാകും.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. ദീപക് ദേവ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് അഖിലേഷ് മോഹൻ നിർവഹിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.