ഇളയദളപതി വിജയ്യുടെ ആരാധകർ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബിഗില്‍'. നയൻതാര നായികയാകുന്ന സിനിമ അറ്റ്‌ലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ എ.ആർ റഹ്മാൻ ഈണമിട്ട ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
'ഉനക്കാഗ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശ്രീകാന്ത് ഹരിഹരൻ, മധുര ധാര എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ യുട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. ഗായിക ബി അരുന്ധതിയുടെ മകനാണ് ഗാനം ആലപിച്ച ശ്രീകാന്ത് ഹരിഹരൻ. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഇന്ന് ചെന്നൈയില്‍ നടക്കും. എ.ആര്‍ റഹ്മാന്‍റെ ലൈവ് പെര്‍ഫോമന്‍സ് തന്നെയാണ് ചടങ്ങിലെ മുഖ്യ ആകര്‍ഷണം. നേരത്തെ സിനിമയുടേതായി പുറത്തിറങ്ങിയ സിങ്കപെണ്ണേ, വെറിത്തനം തുടങ്ങിയ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
- " class="align-text-top noRightClick twitterSection" data="">
തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ബിഗിലില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. സ്‌പോര്‍ട്‌സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്‌ബോള്‍ കോച്ചിന്‍റെ കഥാപാത്രമാണ് ഒന്ന്. ഇതിനായി പ്രത്യേക ഫിസിക്കല്‍ ട്രെയിനിങും വിജയ് നേടിയിരുന്നു. 2019 ദീപാവലി റിലീസായി സിനിമ തിയേറ്ററിലെത്തും.